"90 ഡേയ്‌സ് ഫിറ്റ്‌നസ്സ് ചാലഞ്ച് " എന്ന വ്യത്യസ്ഥമായ കാഴ്ച്ചപാടുമായി കുവൈറ്റിലെ 'പൂരം ഗഡീസ്'

author-image
admin
New Update

publive-image

"90 ഡേയ്‌സ് ഫിറ്റ്‌നസ്സ് ചാലഞ്ച് " എന്ന വ്യത്യസ്ഥമായ കാഴ്ച്ചപാടുമായി കുവൈറ്റിലെ 'പൂരം ഗഡീസ്'. കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണം എന്നതിന്റെ ഭാഗമായി, സ്വന്തം ശാരീരികക്ഷമത ഉറപ്പ് വരുത്തുന്നതോടൊപ്പം, പ്രവാസി പൊതുസമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്ന ആശയത്തോടെ നവമാധ്യമത്തിന്റെ സഹായത്തോടെ, 90 ദിവസത്തെ ഫിറ്റ്നസ് ചാലഞ്ചിനു തുടക്കം കുറിച്ചിരിക്കയാണ് പ്രവാസി ലോകത്തെ പൂരം ഗഡീസ്.

Advertisment

51മത്തെ വയസിൽ സിക്സ് പാക്ക് ആക്കി സ്വയം റോൾ മോഡൽ ആയി തൃശ്ശൂർക്കാർക്ക് പ്രിയങ്കരനായ ശ്രീ. ജോബി മൈക്കിൾ പരിശീലനം നൽകുന്ന ഈ ക്ലാസിൽ കുട്ടികളും മുതിർന്നവരുമായി 100ൽ അധികം ആളുകൾ പങ്കെടുത്തു കൊണ്ട് 10 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.

ശാരീരിക ക്ഷമത ഈ കാലത്തിന്റെ അത്യാവശ്യമാണെന്ന ബോധ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ഈ ആരോഗ്യ സംരക്ഷണ യാത്രയിലേക്ക് 'സൂം ആപ്ലിക്കേഷൻ' വഴി എല്ലാവരേയും പങ്കുകൊള്ളിക്കുവാൻ കഴിയും വിധം സംവിധാനം ഒരുക്കിയിരിക്കുന്നു.

Advertisment