വഴിയോര കച്ചവട ക്ഷേമസമിതി - എഫ്ഐടിയു മെമ്പർഷിപ്പ് ക്യാമ്പയിൻ മലപ്പുറം ജില്ലാ തല ഉദ്ഘാടനവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എഫ്ഐടിയു മലപ്പുറം ജില്ല ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു

New Update

publive-image

മലപ്പുറം: വഴിയോര കച്ചവട ക്ഷേമസമിതി -എഫ്ഐടിയു മെമ്പർഷിപ്പ് ക്യാമ്പയിൻ മലപ്പുറം ജില്ലാ തല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് പരമാനന്ദൻ മങ്കട ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എഫ്ഐടിയു മലപ്പുറം ജില്ല ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു.

Advertisment

നഗര-ഗ്രാമ വ്യത്യാസമില്ലാതെ മുഴുവൻ തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായ ജില്ലാ പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ, ജനറൽ സെക്രട്ടറി ഫസൽ തിരൂർക്കാട്, ട്രഷറർ ഫാറൂഖ് മക്കരപ്പറമ്പ, വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, സെക്രട്ടറിമാർ റഷീദ ഖാജ, മുജീബ് കോലളമ്പ് എന്നിവരെ പൊന്നാട അണിയിച്ചു.

വികെകെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. വികെകെഎസ് മലപ്പുറം ജില്ലാ പ്രസിഡൻറ് സൈതാലി വലമ്പൂർ അധ്യക്ഷതവഹിച്ചു. കുഞ്ഞിമുഹമ്മദ്, ജംഷീർ വാറങ്ങോടൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, ബാവ മാസ്റ്റർ, മുസ്ഥഫ, ആസ്യാ, ഹനിഫ, മരക്കാർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഹമ്മദ് അനീസ് സ്വാഗതവും ജില്ലാ സെക്രട്ടറി ജമാൽ മങ്കട നന്ദിയും പറഞ്ഞു.

malappuram news
Advertisment