New Update
/sathyam/media/post_attachments/uTfj0wd65gojXkWobp4M.jpg)
കൊല്ലം: പാരിപ്പള്ളിയിൽ മയക്കുമരുന്നുമായി അഞ്ച് യുവാക്കൾ പാരിപ്പള്ളി പൊലീസിന്റെ പിടിയിലായി. എഴിപ്പുറം ലക്ഷ്മി ഭവനിൽ ഗോകുൽ(21), വർക്കല പനയറ സ്വദേശികളായ എംഎസ് ലാന്റിൽ ശരത്(21), നന്ദു ഭവനിൽ ആരോമൽ(22), ബാലഭവനിൽ വൈശാഖ്(25), കുന്നുവിള വീട്ടിൽ അഭിനന്ദ്(21) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്.
Advertisment
എഴിപ്പുറത്തെ വീട്ടിൽ യുവാക്കൾ ഒത്തുകൂടി മയക്കുമരുന്ന് ഉപയോഗവും വ്യാപാരവും നടത്തി വരുന്നതായി പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്എച്ച് ഒ അൽജബ്ബാറിന്റെ നേതൃത്വത്തിൽ ഇവരെ വീട്ടിൽ നിന്ന് പിടികൂടിയത്.ഇവരിൽ നിന്ന് മൂന്നര ഗ്രാം എംഡിഎംഎ കണ്ടെടുത്തു.പ്രതികളെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us