വിസാതട്ടിപ്പിന് ഇരയായി അഞ്ചു തമിഴ്നാട് സ്വദേശികൾ ദുരിതത്തിൽ, ഗൾഫ് മലയാളി ഫെഡറേഷൻ ഇടപെടൽ,,,,,

ജയന്‍ കൊടുങ്ങല്ലൂര്‍
Sunday, September 27, 2020

റിയാദ് തമിഴ്നാട് സ്വദേശികള്‍ വിസ  തട്ടിപ്പിന് ഇരയായി കഴിഞ്ഞ  10 മാസക്കാലമായി ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെ ദുരിതത്തിൽ, ഓരോ ലക്ഷം രൂപ വീതം  വിസക്ക് കൊടുത്താണ് നാട്ടില്‍  നിന്ന് സൗദിയില്‍  എത്തിയത് 1800 സാലറിയും ഓവർടൈം ലഭിക്കുമെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്  ഇവിടെ വന്നപ്പോഴാണ്  നാട്ടിൽ നിന്ന് ഏജന്റ്  പറഞ്ഞ കാര്യങ്ങള്‍ കള്ളത്തരമെന്നറിയുന്നത്

കമ്പനിയുടെ സൗദി വിസ ഏജൻസിക്ക്  ഫ്രീയായിട്ട് ആണ് കൊടുത്തത് എന്നാണ് പറയുന്നത്‌ , 900 റിയാല്‍ സാലറി എന്ന്  പറഞ്ഞാണ് വിസ കൊടുത്തത് എന്ന് കമ്പനിയുടെ സൗദി പൗരന്‍ പറയുന്നു. നിലവിൽ ഇവർക്ക് പത്തു മാസക്കാലമായി കൃത്യമായിട്ട് ജോലിയോ ശമ്പളമോ ഇല്ല ഒരു നേരത്തിന് ആഹാരത്തിനു പോലും അടുത്തുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്,,

ഇവരുടെ വിഷയങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഗൾഫ് മലയാളി ഫെഡറേഷൻ കമ്പനിയുടെ സ്പോൺസറുമായി സംസാരിക്കുകയും,  അവരെ  എത്രയും പെട്ടെന്ന് നാട്ടിൽ കയറ്റി വിടുകയോ, അല്ലെങ്കിൽ ഇവർക്ക് കൊടുക്കാനുള്ള ശമ്പളം കൊടുക്കുകയോ ചെയ്യണമെന്ന്, കമ്പനിയുടെ സ്പോൺസറുമായി സംസാരിക്കുകയും ഉടനെ നാട്ടില്‍ കയറ്റി വിടാമെന്ന് സ്പോണ്‍സര്‍ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ സാമുഹ്യ പ്രവര്‍ത്തകരെ അറിയിച്ചു   റാഫി പാങ്ങോട് , അയൂബ് കരൂപടന്ന , അബ്ദുല്‍ അസീസ്‌ പവിത്രം എന്നിവര്‍   സജീവമായി രംഗത്തുണ്ടായിരുന്നു.

×