പി പി ചെറിയാന്‍
Updated On
New Update
ഒക് ലഹോമ സിറ്റി: അര്കാൻസാസിലുണ്ടായ വിമാനാപകടത്തിൽ ഒക് ലഹോമിയിലെഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഒക് ലഹോമയിൽനിന്നും സൗത്ത് കരോളൈനയിലേക്ക് പുറപ്പെട്ട സിംഗിൾ എൻജിൻ വിമാനം അർക്കൻസാസ് ക്രോഫോർഡ് കൗണ്ടിയിലാണ് തകർന്നു വീണത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
Advertisment
/sathyam/media/post_attachments/GRButaOpL78OqqlF6jmy.jpg)
അപകടത്തിൽ വിമാനത്തിന്‍റെ പൈലറ്റ് കെവിൻ ഹെറോൺ, ഭാര്യ ഹോളി, മകൻ ഗവിൻ (7), കെവിന്‍റെ പിതാവ് പോൾ എന്നിവരാണു മരിച്ചത്. പ്രതികൂലമായ കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. അപകടസ്ഥലം കണ്ടെത്താൻ 12 മണിക്കൂർ സമയമെടുത്തു.
കുടുംബം ഒന്നാകെ അപകടത്തിൽ മരിച്ചത് അതീവ ദുഃഖകരമാണെന്നു കുടുംബ സുഹൃത്ത് അമാന്‍റ ഷുൽസ് പറഞ്ഞു. അപകടത്തെക്കുറിച്ചു ഏവിയേഷൻ അധികൃതർ അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us