വനിതാ പൈലറ്റുമാർ നിയന്ത്രിച്ച ആദ്യ വിമാനം കാലിഫോർണിയയിൽ നിന്നും ബംഗളൂരിൽ

New Update

publive-image

കാലിഫോർണിയ:അമേരിക്കയിലെ സാൻഫ്രാൻസിസ്കോവിലെ സിലിക്കൺവാലിയിൽ നിന്നും വനിതകൾ മാത്രം നിയന്ത്രിച്ച ആദ്യ യാത്രാവിമാനം ജനു 10 രാവിലെ ബംഗളൂരുരിൽ പറന്നെത്തി അഭിമാനനേട്ടം കൈവരിച്ചു. വിമാനം നിയന്ത്രിച്ച എല്ലാവരെയും സിവിൽ എവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അഭിനന്ദിച്ചു

Advertisment

13,993 കിലോമീറ്ററുകൾ 17 മണിക്കൂറുകൾക്കുള്ളിൽ താണ്ടിയ എയർ ഇന്ത്യ വിമാനം ഇന്ത്യൻ വ്യോമഗതാഗതത്തിലെ വനിതാ ശാക്തീകരണത്തിന് നൂതന വിജയഗാഥ രചിച്ചാണ് ബാംഗളൂരിൽ പറന്നിറങ്ങിയത്. ലോകത്തിൽ ഏറ്റവും ദൈർഘ്യമുള്ള സാൻഫ്രാൻസിസ്കോ-ബാംഗ്ളൂർ വ്യോമ പാതയിലൂടെയാണ് വനിതകൾ കേരളമെന്ന് രേഖപ്പെടുത്തിയ വിമാനം പറത്തി ചരിത്രമായ വ്യോമഗതാഗതം സാദ്ധ്യമാക്കിയത്.

publive-image

മുഖ്യപൈലറ്റ് സോയാ അഗർവാളിന്റെ നേതൃത്വത്തിലുള്ള വൈമാനികരാണ് വിമാനം നിയന്ത്രിച്ചത്. ക്യാപ്റ്റൻ സോയയ്‌ക്കൊപ്പം, ക്യാപ്റ്റൻ പാപാഗാരി തൻമയി, ക്യാപ്റ്റൻ ആകാൻഷാ സോനാവാരേ, ക്യാപ്റ്റൻ ശിവാനി മൻഹാസ് എന്നിവരും ഉണ്ടായിരുന്നു. 8000 മണിക്കൂർ വിമാനം പറത്തി പരിചയ സമ്പന്നരായ പൈലറ്റുമാരാണ് വിമാനം നയിച്ചത്. വിമാനത്തിലെ എല്ലാ ജീവനക്കാരും വനിതകളായിരുന്നുവന്നതാണ് പ്രത്യേകത.

ആകെ 248 പേരാണ് വിമാനത്തിൽ യാത്രചെയ്തത്. 238 ടിക്കറ്റുകളും തുടക്കത്തിലേ ബുക്ക് ചെയ്തിരുന്നു എന്നതും എയർ ഇന്ത്യക്ക് നേട്ടമായി. ഇതേവിമാനം മുഴുവൻ പുരുഷ ജീവനക്കാരുമായി അമേരിക്കയിലേക്ക് തിരികെ പറക്കുമെന്നതും പ്രത്യേകതയാണ്. ഇപ്പോൾ എയർ ഇന്ത്യ ഡൽഹിയിൽ നിന്നും ന്യൂയോർക്, ന്യൂവാർക്വാ, വാഷിംഗ്‌ടൺ ഡി സി നോൺ സ്റ്റോപ്പ് ഫ്‌ളൈറ്റുകൾ ഓപ്പറേറ്റ് ചെയുന്നുണ്ട്. ജനുവരി 15 മുതൽ ഷികാഗോ - ഹൈദരാബാദ് വിമാന സർവീസും ആരംഭിക്കും.

us news
Advertisment