രണ്ടു വയസ്സുള്ള കുട്ടി മാസ്ക് ധരിച്ചില്ല ; മാതാവിനേയും കുട്ടികളേയും വിമാനത്തിൽ നിന്നിറക്കി വിട്ടു

New Update

ഒർലാന്റോ ∙ ന്യുവാർക്കിൽ നിന്നും ഒർലാന്റോയിലേക്ക് പുറപ്പെട്ട ജെറ്റ് ബ്ലു വിമാനത്തിൽ നിന്നും മാസ്ക് ധരിക്കാതിരുന്നതിന് രണ്ടു വയസ്സുകാരി ഉൾപ്പെടെ ആറു കുട്ടികളേയും മാതാവിനേയും യാത്ര തുടരുവാൻ അനുവദിക്കാതെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ഓഗസ്റ്റ് 19 ബുധനാഴ്ചയായിരുന്നു സംഭവം. മാതാവും അഞ്ചു കുട്ടികളും മാസ്ക് ധരിച്ചിരുന്നുവെങ്കിലും രണ്ടു വയസ്സുള്ള കുട്ടി മാസ്ക് ധരിച്ചിരുന്നില്ല. ഇതാണ് ഫ്ലൈറ്റ് അറ്റന്റന്റിനെ പ്രകോപിപ്പിച്ചത്.

Advertisment

publive-image

കുട്ടിക്ക് മാസ്ക് ഉണ്ടെന്നും എന്നാൽ അത് മുഖത്തുവയ്ക്കുന്നതിനു സമ്മതിക്കുന്നില്ലെന്നും മാതാവ് പറഞ്ഞുനോക്കിയെങ്കിലും അംഗീകരിക്കാൻ ഫ്ലൈറ്റ് അറ്റന്റന്റ് തയാറായില്ല. രണ്ടു വയസും അതിനു മുകളിലുള്ളവരും മാസ്ക് ധരിക്കണമെന്നു കർശന നിബന്ധന പത്തു ദിവസം മുമ്പാണ് ജെറ്റ് ബ്ലു നടപ്പാക്കിയത്.

വിമാന ജോലിക്കാരുമായി മാതാവ് സംസാരിക്കുന്നതു കേട്ടു മറ്റ് യാത്രക്കാരും ഇവരുടെ സഹായത്തിനെത്തി യാത്ര യാത്ര തുടരുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ജീവനക്കാർ അംഗീകരിച്ചില്ല.

രണ്ടു വയസ്സുള്ള കുട്ടിയെ മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നതിന് അനുവദിക്കുകയില്ലെന്നു ശഠിച്ചതോടെ മാതാവും മറ്റു കുട്ടികളും യാത്ര അവസാനിപ്പിക്കുകയായിരുന്നു.ഇത്തരത്തിലുള്ള സംഭവം ഒരാൾക്കും ഉണ്ടാകരുത് എന്നു മാതാവ് പറയുമ്പോൾ, വിമാന ജോലിക്കാരുടേയും യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നു വിമാന കമ്പനി അധികൃതരും പറയുന്നു.

flight mask issue
Advertisment