കനത്ത മഞ്ഞുവീഴ്ച: ഡെന്‍വര്‍ വിമാനത്താവളത്തില്‍ രണ്ടായിരം സര്‍വീസുകള്‍ റദ്ദാക്കി

New Update

ഡെന്‍വര്‍: ഡെന്‍വര്‍ സിറ്റിയില്‍ രണ്ട് അടിവരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡെന്‍വര്‍ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടതും, ഇറങ്ങേണ്ടതുമായ രണ്ടായിരം സര്‍വീസുകള്‍ റദ്ദുചെയ്തു.

Advertisment

publive-image

ശനിയാഴ്ച രാവിലെ ആരംഭിച്ച മഞ്ഞുവീഴ്ചയില്‍ വിമാനത്താവളത്തിലെ സൈന്‍ ബോര്‍ഡുകള്‍ മുഴുവന്‍ മൂടി. ശനിയാഴ്ചയും ഞായറാഴ്ചയുമായി 22 ഇഞ്ചുവരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് നാഷണല്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച പുറപ്പെടേണ്ട 670 വിമാന സര്‍വീസുകള്‍ റദ്ദുചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഡെന്‍വറില്‍ നിന്നുള്ള 87 ശതമാനം സര്‍വീസുകളും ഇതിനകം റദ്ദാക്കി. കോളറാഡോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റോഡ് അടച്ചിടുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

flight service
Advertisment