ആകർഷകമായ ഓഫറുകൾ ഉൾപ്പെടുത്തി ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ്

ടെക് ഡസ്ക്
Wednesday, June 9, 2021

രാജ്യത്തെ തന്നെ ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് ഏറെ മുന്നിട്ടു നിൽക്കുന്ന ഒരു കമ്പനിയാണ് ഫ്ലിപ്കാർട്ട്. ഇപ്പോൾ ഏറെ ആകർഷകമായ ഓഫറുകൾ ഉൾപ്പെടുത്തിക്കൊണ്ട് ബിഗ് സേവിങ് ഡേസിന് ഒരുങ്ങുകയാണ് കമ്പനി. വിവിധ സ്മാർട്ട് ഫോണുകൾ,ടാബ് ലെറ്റുകൾ,ലാപ്ടോപ്പുകൾ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ വലിയ ഓഫറുകളും ഡീലുകളും ഡിസ്കൗണ്ടുകളും നൽകി ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് വില്പന ജൂൺ 13 ഞായറാഴ്ച ആരംഭിക്കും. ജൂൺ 16 വരെ നീണ്ടു നിൽക്കുന്ന ഫ്ലിപ്കാർട്ട് വില്പന മറ്റ് ഡീലുകൾക്ക് പുറമേ എസ് ബി ഐ കാർഡ് ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ തൽക്ഷണ കിഴിവും നൽകുന്നുണ്ട്.

ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ജൂൺ 12 അർദ്ധരാത്രി മുതൽ സാധനങ്ങൾ വാങ്ങാൻ സാധിക്കും. വരാനിരിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് വിൽപ്പന പ്രധാനമായും സ്മാർട്ട്ഫോണുകളിൽ ആണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ഇതിൽ ഗൂഗിൾ പിക്സൽ 4 എ, ഐഫോൺ 11 പ്രൊ, മോട്ടറോള റെയ്സർ 5 ജി, സാംസങ് ഗാലക്സി എഫ് 12, അസൂസ് ആർഒജി ഫോൺ 3 എന്നിവ ഉൾപ്പെടെയുള്ള മോഡലുകൾക്ക് വിൽപ്പനയിൽ ഭീമമായ കിഴിവ് ലഭിക്കും.കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 80% വരെയും സ്മാർട്ട് വാച്ചുകൾ 60% വരെയും ലാപ്ടോപ്പുകളും 30% വരെയും ഡിസ്കൗണ്ടുകളും ഓഫറിൽ ഉൾപ്പെടന്നുണ്ട്.

×