/sathyam/media/post_attachments/pY4wFSrhIJjlOnk4y7A0.jpg)
കണ്ണൂർ; കേരളത്തിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ കണ്ണൂർ മുഴപ്പിലങ്ങാട് സഞ്ചാരികളെ ആകർഷിക്കാൻ ഇനി ഫ്ലോട്ടിങ് ബ്രിഡ്‌ജും. ടൂറിസം വകുപ്പിന് കീഴിൽ ആദ്യമായി കണ്ണൂരിലാണ് ഫ്ലോട്ടിങ് ബ്രിഡ്‌ജ് സ്ഥാപിക്കുന്നത്. ഇതിന് പിന്നാലെ ആവേശമുയർത്തി മന്ത്രിയുടെ പ്രഖ്യാപനവുമെത്തി. സംസ്ഥാനത്ത് എട്ടിടങ്ങളിൽ കൂടി ഫ്ലോട്ടിങ് ബ്രിഡ്‌ജ് സ്ഥാപിക്കുമെന്നാണ് പൊതുമരാമത്ത്-ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞത്.
കണ്ണൂരിൽ ലഭിച്ച മികച്ച പ്രതികരണമാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ സംവിധാനം ആരംഭിക്കാൻ പ്രേരിപ്പിച്ചത്. കോഴിക്കോട്, കാസർഗോഡ്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഈവർഷം ഫ്ലോട്ടിങ് ബ്രിഡ്‌ജ് സ്ഥാപിക്കുകയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
ജനുവരി 29 ഞായറാഴ്‌ച നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യ അധ്യക്ഷയായി. ഡിടിപിസി സെക്രട്ടറി ജെകെ ജിജേഷ് കുമാർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിപി അനിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെവി ബിജു, കോങ്കി രവീന്ദ്രൻ, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ടി. സജിത, ധർമടം പഞ്ചായത്ത് പ്രസിഡൻറ് എൻകെ രവി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടിവി റോജ, കെടി ഫർസാന, മുഴപ്പിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വിജേഷ്, സ്ഥിരംസമിതി അധ്യക്ഷൻ അറത്തിൽ സുരേന്ദ്രൻ, അംഗം പികെ. അർഷാദ്, തലശ്ശേരി സബ് കളക്‌ടർ സന്ദീപ് കുമാർ, അനിൽ തലപ്പള്ളി എന്നിവർ സംസാരിച്ചു