പ്രളയ ബാധിതർക്ക് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സകീംന്റെ സഹായ ഹസ്തം

ന്യൂസ് ബ്യൂറോ, പാലക്കാട്
Wednesday, August 21, 2019

മണ്ണാർക്കാട് :പാലക്കാട് ജില്ലാ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സകീംന്റെ ഒരുമയോടെ പാലക്കാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 73എൻ എസ്‌ എസ് യൂണിറ്റുകളിൽ നിന്ന് ശേഖരിച്ച ഇരുപത് ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ നിലമ്പൂർ, അട്ടപ്പാടി ,കാഞ്ഞിരപ്പുഴ ,പാലക്കയം,ഇരുമ്പൻചോല ,പൊൻപാറ , കരടിയോട് എന്നിവിടങ്ങളിൽ വിതരണം ചെയ്തു .

ജില്ലയുടെ കളക്ഷൻ സെന്ററായ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് നിലമ്പൂർ ചുങ്കത്തറയിലെ കളക്ഷൻ സെന്ററിലേക്ക് പുറപ്പെട്ട സംഘത്തിന് ജില്ലാ കൺവീനർ ഡോ.എൻ രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു.

ക്ലസ്റ്റർ കൺവീനർ ഫഹദ് കെ എച്ച്,അധ്യക്ഷനായി.പ്രോഗ്രാം ഓഫീസർമാരായ സി.സിദ്ദീഖ്, സർഫറാസ്, സിജില, അധ്യാപകരായ സാംസൺ സെബാസ്റ്റ്യൻ, സി.പി.മൊയ്തീൻ, വളണ്ടിയർമാരായ ലുക്മാൻ ,ജാബിർ ,ഷെരീഫ് ,അൻഷിദ് ,ഫയാസ് ,റിസ്‌വാൻ ,ഷാജുൻഅൻസിൽ,യാസിർ,റിജിൻ,ഷാമിൽ,ഷാഹിൻ ,മുഫീദ് എന്നിവർ സംബന്ധിച്ചു.

×