/sathyam/media/post_attachments/vNCXlPkc6u60PtTYuuoy.jpg)
പാലക്കാട് പ്രസ്സ് ക്ലബ്ബിനു മുന്നിലെ റോഡിൽ വെള്ളം നിറഞ്ഞപ്പോൾ
പാലക്കാട്: ശക്തമായ മഴ പെയ്തതോടെ നഗരത്തിലെ പല പോക്കറ്റ് റോഡുകളിലും വെള്ളം നിറഞ്ഞ് സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതി.
റോഡിൻ്റെ വശങ്ങളിലുള്ള ചാലുകളിൽ ചപ്പുചവറുകൾ നിറഞ്ഞ് വെള്ളത്തിൻ്റെ ഒഴുക്ക് തടഞ്ഞതാണ് മലിനജലമടക്കമുള്ള മഴവെള്ളം റോഡിൽ നിറയാൻ കാരണം. മാത്രമല്ല റോഡുകളുടെ നിർമ്മാണത്തിലുള്ള അശാസ്ത്രീയതയും മറ്റൊരു കാരണമായി പറയുന്നു.
റോഡുകളുടെ നിർമ്മാണം ശാസ്ത്രീയമാക്കുക, കാനയിലെ മാലിന്യങ്ങൾ നീക്കുക, ഓവുചാലുകൾ വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.