ഫ്‌ളോറിഡയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധന

New Update

ഫ്‌ളോറിഡ: കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വീണ്ടും ഫ്‌ളോറിഡ സംസ്ഥാനത്ത് വന്‍ വര്‍ധന. സെപ്റ്റംബര്‍ ഒന്നിനുശേഷം നവംബര്‍ എട്ടാംതീയതി ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6820 ആയെന്ന് ഫ്‌ളോറിഡ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഞായറാഴ്ച അറിയിച്ചു. 21 മരണവും ഞായറാഴ്ച സംഭവിച്ചതായും അധികൃതര്‍ പറഞ്ഞു.

Advertisment

publive-image

സംസ്ഥാനത്ത് ഇതുവരെ 8,43,897 രോഗികളും, 17,333 മരണവും സംഭവിച്ചതായും അറിയിപ്പില്‍ പറയുന്നു. ഇതില്‍ 17121 പേര്‍ ഫ്‌ളോറിഡ സംസ്ഥാനത്തുള്ളവരും 212 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ താമസത്തിനെത്തിയവരുമാണ്.

അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഫ്‌ളോറിഡ (843897), രണ്ടാമതായി ടെക്‌സസ് (895000), ഒന്നാമതായി കാലിഫോര്‍ണിയ (969000).

ഫ്‌ളോറിഡയില്‍ ഔദ്യോഗിക മരണസംഖ്യയുടെ 25 ശതമാനം യഥാര്‍ത്ഥത്തില്‍ വര്‍ധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നവംബര്‍ ഒന്നുമുതല്‍ എട്ടു വരെയുള്ള ഒരാഴ്ചയില്‍ പുതുതായി 28,776 കോവിഡ് കേസുകളും, 360 പുതിയ മരണവും സംഭവിച്ചിട്ടുണ്ട്.

ഈ ആഴ്ചയില്‍ 1,69,738 പേരാണ് പരിശോധനയ്ക്ക് എത്തിയിട്ടുള്ളത്. ഫ്‌ളോറിഡ സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 6.3 മില്യനാണ്.

florida covid case4
Advertisment