ഫ്‌ളോറിഡയില്‍ പ്രഭാത ഭക്ഷണത്തിന് പെരുമ്പാമ്പിറച്ചിയും മുട്ടയും!

New Update

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്ന പെരുമ്പാമ്പുകളെ (പൈതോണ്‍) നിയന്ത്രിക്കുന്നതിന്, അവയെ വേട്ടയാടി പിടിച്ചു പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് സംസ്ഥാന അധികൃതര്‍ നിര്‍ദേശം നല്‍കും. പ്രഭാത ഭക്ഷണ മെനുവില്‍ ഇതു ഉള്‍പ്പെടുത്തുന്നതിനുള്ള ഉത്തരവ് താമസിയാതെ ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു.

Advertisment

publive-image

ഫ്‌ളോറിഡാ എവര്‍ഗ്ലേഡില്‍ കണ്ടുവരുന്ന ബര്‍മീസ് പൈതോണ്‍ വംശവര്‍ധനവ് നിയന്ത്രിക്കുന്നതിന് വേട്ടക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും, ഈ ജോലിയില്‍ എര്‍പ്പെടുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനുള്ള നിയമങ്ങള്‍ ഇതിനകം തന്നെ നിലവിലുണ്ട്. പൈതോണിന്റെ മാംസം തിന്നുന്നതില്‍ അപകടമുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കയാണെന്ന് ഫ്‌ളോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ വക്താവ് അറിയിച്ചു.

പൈതോണില്‍ ചില പ്രത്യേക മത്സ്യങ്ങളില്‍ കണ്ടുവരുന്ന മെര്‍കുറിയുടെ അംശം ഉണ്ടോ എന്ന് ഗവേഷണം നടത്തികൊണ്ടിരിക്കയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രഭാതഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഉത്തരവിറക്കുമെന്നും അധികൃതര്‍ പറയുന്നു. പെരുമ്പാമ്പിന്റെ മുട്ടയും ഇത്തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിവരം.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായ പൈതോണ്‍ ഭക്ഷണമാക്കിയിരിക്കുന്ന വേട്ടക്കാരന്‍ ഡോണാ കലീലിനെ പോലുയുള്ളവരെ പഠന വിഷയമാക്കും. ആഴ്ചയില്‍ പല ദിവസങ്ങളിലും പൈതോണെ ഭക്ഷിക്കുന്നതില്‍ ഞാന്‍ ആനന്ദം കണ്ടെത്തുന്നുവെന്ന് ഡോണ പറഞ്ഞു. വറുത്ത് ചെയ്തു കഴിക്കുന്നതു ഏറ്റവും രുചികരമാണെന്നും ഡോണ കൂട്ടിച്ചേര്‍ത്തു.

florida food
Advertisment