Advertisment

സൽമാൻ രാജാവും ട്രംപും സംഭാഷണം നടത്തി; ഫ്ലോറിഡ സംഭവത്തിലെ പ്രതി പരമാവധി ശിക്ഷ അർഹിക്കുന്നു: സൗദി കേന്ദ്രങ്ങൾ

New Update

ജിദ്ദ: അമേരിക്കയിലെ ഫ്‌ലോറിഡയിൽ സൗദി പൗരനായ ഒരു സൈനിക പരിശീലകൻ വെള്ളിയാഴ്ച നടത്തിയ വെടിവെപ്പിൽ ഏതാനും അമേരിക്കൻ പൗരന്മാർക്ക് ജീവ ഹാനിയും പരിക്കും ഉണ്ടാകാനിടയായതിൽ സൗദി അറേബ്യയിലെ വിവിധ ഔദ്യോ ഗികവും മറ്റുമായ കേന്ദ്രങ്ങൾ കടുത്ത നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. സംഭവം, അത് ചെയ്ത കുറ്റവാളിയുടെ സ്വന്തം ചെയ്തി മാത്രമാണെന്നും ഇസ്‌ലാമിനോ മുസ്ലിംകൾക്കോ സംഭവത്തിൽ ഒരു പങ്കുമില്ലെന്നും എല്ലാവരും ആവർത്തിച്ചു വ്യക്തമാക്കി.

Advertisment

publive-image

കുറ്റവാളി പരമാവധി ശിക്ഷ എത്രയും വേഗത്തിൽ അർഹിക്കുന്നതായും അത് ഉറപ്പാക്കണമെന്നും എല്ലാ കേന്ദ്രങ്ങളും ഒന്നിച്ച് ആവശ്യപ്പെടുകയാണ്.സംഭവത്തെ തുടർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവും അമേരിക്കൻ പ്രസിഡണ്ട് ഡൊ ണാൾഡ് ട്രംപും ടെലിഫോണിൽ സംഭാഷണം നടത്തി. സംഭവത്തിൽ കടുത്ത നടുക്കം രേഖപ്പെടുത്തിയ സൽമാൻ രാജാവ് ഇരകളുടെ കുടുംബങ്ങൾക്ക് ആശ്വാസവും പരിക്കേറ്റവർക്ക് വേഗത്തിലുള്ള ശമനവും ആശംസിച്ചു.

കൊടിയ പാതകം ഇസ്‌ലാമിനെയോ മുസ്ലിംകളെയോ സൗദി ജനതയെയോ പ്രതിനിധീ കരിക്കുന്നില്ലെന്ന് രാജാവ് വ്യക്തമാക്കി. ഈ നിർഭാഗ്യകരമായ സംഭവത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന എല്ലാ വിവരങ്ങളും കണ്ടെത്തുന്നതിന് ബന്ധപ്പെട്ട അമേരിക്കൻ ഏജൻസികളുമായി സഹകരിക്കാൻ സൗദി സുരക്ഷാ വിഭാഗ ങ്ങൾക്ക് നിർദേശങ്ങൾ നൽകിയതായും രാജാവ് അറിയിച്ചു.

ഫ്ലോറിഡയിലെ പെൻസകോളയിലായിരുന്നു വെടിവെപ്പ് സംഭവം. വിദേശ സൈനിക പരിശീലന പരിപാടികൾക്കായി യു എസ് നാവിക സേന ഉപയോഗിക്കുന്ന കേന്ദ്രത്തിൽ പതിനാറായിരം സൈനികർ നിലയുറപ്പിച്ചിരിക്കയായിരുന്നു. പരിശീലകരിൽ ഒരാ ളാണ് സൗദി പൗരനായ കുറ്റവാളി.

സൗദി മതകാര്യ വകുപ്പ് മന്ത്രി അൽശൈഖ് ഡോ. അബ്ദുൽലത്തീഫ് ആലുഷെയ്ഖ് സംഭ വത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ചു. ഇംഗ്ലീഷിലും അറബിയിലും ആയി കുറിച്ച ട്വിറ്റര് സന്ദേശത്തിലൂടെയായിരുന്നു സൗദി മന്ത്രിയുടെ പ്രതികരണം. കുറ്റ വാളിയുടെ മാത്രം മനോധർമമാണ് ഈ കൊടും കുറ്റത്തിന് പിന്നിലുള്ളതെന്നു അദ്ദേഹം ചൂടികാട്ടി.

ആഗോള മുസ്ലിം സംഘടനയായ മക്കയിലെ റാബിതത്തുൽ ആലമിൽ ഇസ്‌ലാമി (മുസ്ലിം വേൾഡ് ലീഗ്) സെക്രട്ടറി ജനറൽ അശൈഖ് ഡോ. മുഹമ്മദ് അബ്ദുൽകരീം അൽഈസ കുറ്റവാളിയുടെ ചെയ്തി ഇസ്‌ലാമിക ശരീഅത് പ്രകാരം പരമാവധി കടുത്ത ശിക്ഷ അർഹിക്കുന്നതാണെന്നു വ്യക്തമാക്കി.

Advertisment