/sathyam/media/post_attachments/98vPavYqR9wtp85kXyDb.jpg)
ദുബായ്: യുഎഇയിൽ നിന്ന് നാട്ടിലേക്കു ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന ഫ്ലൈ വിത്ത് ഇൻകാസ് പദ്ധതിയിലേക്ക് മുൻ മന്ത്രി പിജെ ജോസഫ് നൽകിയ ഒരു ലക്ഷം രൂപയിൽ നിന്ന് തൊടുപുഴ സ്വദേശി ആയ നൗഷാദിന് ടിക്കറ്റ് നൽകി.
കഴിഞ്ഞ വർഷം വിസിറ്റ് വിസയിൽ എത്തിയ നൗഷാദിന് ജോലി ഒന്നും ലഭിച്ചിരുന്നില്ല. മാസങ്ങളായി താമസത്തിനും ഭക്ഷണത്തിനുമായി വിഷമിക്കുകയായിരുന്നു.
നൗഷാദിന്റെ അവസ്ഥ കെഎംസിസി ഇടുക്കി ജില്ലാ സെക്രട്ടറി സൈദാലി കോരത്ത് ഇൻകാസ് ഇടുക്കി കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് നൗഷാദിന് തിരികെ നാട്ടിലെത്താനുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഫ്ലൈ വിത്ത് ഇൻകാസ്പ ദ്ധതിയിലേക്ക് പി ജെ ജോസഫ് നൽകിയ തുകയിൽ നിന്ന് അനുവദിക്കുകയായിരുന്നു.
ഇൻകാസ് ദുബായ് കമ്മിറ്റി സെക്രട്ടറി ജിജോ നെയ്യശ്ശേരി നൗഷാദിന് ടിക്കറ്റ് കൈമാറി. ഇടുക്കി ഇൻകാസ് പ്രസിഡന്റ് അഡ്വ. അനൂപ് ബാലകൃഷ്ണപിള്ള, അനീഷ് കോശ്ശേരിൽ മുളപ്പുറം, ഷാബിറ്റ് ടോം കല്ലറക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓഗസ്റ്റ് 17 നുള്ള ഷാർജ-കൊച്ചി എയർ അറേബ്യ വിമാനത്തിൽ നൗഷാദ് നാട്ടിലേക്ക് മടങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us