സ്നേഹ സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

New Update

ദമ്മാം: "ചേർത്തു നിർത്താം ബന്ധങ്ങളെ, ഉണർന്നിരിക്കാം ഭീകരതക്കെതിരെ" എന്ന പ്രമേ യത്തിൽ മെയ് 21 നു ഭീകര വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഫോക്കസ് സൗദി ദേശീയ തലത്തിൽ സംഘടിപ്പിച്ച സ്നേഹസംഗമത്തിന്റെ ഭാഗമായി ഫോക്കസ് ദമ്മാം ചാപ്റ്റർ ഇഫ്‌ത്താർമീറ്റു സംഘടിപ്പിച്ചു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന മീറ്റിൽ ദമ്മാ മിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കൾ സംബന്ധിച്ചു. ഫോക്കസ് സൗദി നാഷണൽ സി ഇ ഒ ഷബീർ വെള്ളേടത്തു സ്നേഹസംഗമം ഉത്ഘാടനം ചെയ്തു. സ്നേഹവും സൗഹാർദ്ദവും വർദ്ധിപ്പിക്കുന്നതിലൂടെ മനുഷ്യനെ തിരിച്ചറിയാനും മാന വികതയെ തിരിച്ചുകൊണ്ടുവരാനും വർത്തമാനകാലസമൂഹം ശ്രദ്ധിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

Advertisment

publive-image

മുനീർ ഹാദി ഭീകര വിരുദ്ധദിന സന്ദേശം നൽകി, രക്തം, അഭിമാനം, സമ്പത്ത്‌ എന്നിവ പവിത്രമാണെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. അന്യായമായി രക്തം ചിന്തുമ്പോഴും അഭി മാനം തകര്‍ക്കുമ്പോഴും സമ്പത്ത്‌ അപഹരിക്കുമ്പോഴുമാണ്‌ അസ്വസ്ഥതകള്‍ പടരുന്നത്‌. മനുഷ്യാവകാശങ്ങളെ ഇത്രമേല്‍ പരിഗണിച്ച ഒരു ദര്‍ശനം ഇസ്‌ലാമല്ലാതെ മറ്റേതാ ണുള്ള ത്‌. ആരുടെയും അവകാശങ്ങള്‍ ഹനിക്കാന്‍ പാടില്ലെന്ന പ്രഖ്യാപനം തന്നെ സമാ ധാന ജീവിതത്തിന്റെ മഹത്വമാണ്‌ പഠിപ്പിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

publive-image

റമ്ദാൻ ക്വിസ് മത്സര വിജയി അനീഷ യൂസഫിനു ഫോക്കസ് സൗദി നാഷണൽ ഇവൻറ് മാനേജർ ഷിയാ സ് എം സമ്മാനം കൈമാറി. ദമ്മാം ചാപ്റ്റർ സി ഇ ഒ നൗഷാദ് എം വി അധ്യക്ഷത വഹിച്ചു. നസീമുസ്സബാഹ്‌ സ്വാഗതവും അൻഷാദ് നന്ദിയും പറഞ്ഞു. നൗഷാദ് പി.പി, അൻസാർ വി, ഫവാസ് ഐ.കെ, അബ്ദുല്ല തൊടിക, റമീസ് , വഹീദുദ്ധീൻ എന്നി വർ സംഗമത്തിന് നേതൃത്വം നൽകി.

Advertisment