എബ്രഹാം ഈപ്പൻ ഫൊക്കാന ട്രസ്റ്റി ബോർഡ് ഇടക്കാല ചെയർമാൻ

New Update

ന്യൂയോർക്ക്:അമേരിക്കൻ മലയാളികളുടെ അന്തർദേശീയ സംഘടനയായ ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് ചെയർമാനായി എബ്രഹാം ഈപ്പനെ (പൊന്നച്ചൻ) തെരഞ്ഞെടുത്തതായി ഫൊക്കാന പ്രസിഡന്റ് മാധവൻ ബി.നായര അറിയിച്ചു.

Advertisment

publive-image

ഒക്ടോബർ 3 ന് ചേർന്ന ട്രസ്റ്റി ബോർഡ് യോഗമാണ് എബ്രഹാം ഈപ്പനെ ഇടക്കാല അധ്യക്ഷനായി തെരഞ്ഞെടുത്തത്. യോഗത്തിൽ എറിക് മാത്യുവാണ് എബ്രഹാം ഈപ്പനെ നാമനിർദ്ദേശം ചെയ്തത്. ജോർജ് ഓലക്കൽ പിൻതുണച്ചു.

ചിക്കാഗോയിൽ നിന്നുള്ള അനിൽകുമാർ പിള്ളയും യോഗത്തിൽ സന്നിഹിതനായിരുന്നു. പ്രമുഖ സംഘാടകനും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായ എബ്രഹാം ഈപ്പന്റെ സാന്നിധ്യം സംഘടനയെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി.നായർ പറഞ്ഞു.

എബ്രഹാം ഈപ്പനെയും പുതിയ അംഗങ്ങളെയും ഫൊക്കാന ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി മാധവൻ.ബി.നായരും ടോമി കൊക്കാട്ടും ട്രഷറർ ഷീല ജോസഫും പറഞ്ഞു.

ഹൂസ്റ്റണിലെ ശ്രദ്ധേയനായ സാംസ്കാരിക പ്രവർത്തകനായ എബ്രഹാം ഈപ്പൻ ഫൊക്കാനയുടെ ദീർഘകാല പ്രവർത്തകനും ഭാരവാഹിത്വം വഹിച്ചിട്ടുള്ള വ്യക്തിയുമാണ്.

2014 ൽ ഫൊക്കാന വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ പ്രസിഡന്റ്, മാഗ് സെക്രട്ടറി, വൈസ്പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

യു.എസിലേക്ക് കുടിയേറും മുൻപ് അഖില കേരള ബാലജനസഖ്യത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. കെ എസ് യു കല്ലൂപ്പാറ താലൂക്ക് പ്രസിഡന്റ്, കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം അഡ് ഹോക്ക് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു.

us news
Advertisment