ഫൊക്കാന തിരഞ്ഞെടുപ്പിന് ന്യൂയോര്‍ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

New Update

ന്യൂയോര്‍ക്ക്: ഏറെ വിവാദമുയര്‍ത്തിയ, ഇക്കഴിഞ്ഞ ജൂലൈ 28ന് നടന്ന, അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയെന്ന് അവകാശപ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ തിരഞ്ഞെടുപ്പ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതി സ്റ്റേ ചെയ്തു.

Advertisment

publive-image

ഫ്ലോറിഡയില്‍ നിന്നുള്ള ജോര്‍ജി വര്‍ഗീസ് പ്രസിഡന്റായുള്ള ഭരണ സമിതിക്കാണ് കോടതി വിധി ബാധിക്കുന്നത്. ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്ന ലീലാ മാരേട്ട്, സെക്രട്ടറി സ്ഥാനാര്‍ത്ഥി അലക്സ് തോമസ്, ജോസഫ് കുരിയപ്പുറം എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി താത്ക്കാലിക സ്റ്റേ അനുവദിച്ചത്.

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ്, വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, അംഗം ബെന്‍ പോള്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കുരിയന്‍ പ്രക്കാനം, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജി വര്‍ഗീസ്, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത അമേരിക്കയും (ഫൊക്കാന) എതിര്‍ കക്ഷികളായാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

2020 സെപ്തംബര്‍ 3-ന് മേല്‍‌പറഞ്ഞ കക്ഷികളോ അവരുടെ അഭിഭാഷകനോ കോടതിയില്‍ ഹാജരായി വാദം കേട്ട ശേഷമായിരിക്കും തുടര്‍ നടപടികള്‍. കേസിന്റെ വാദം പൂര്‍ത്തിയാകുന്നതുവരെ ജൂലൈ 28-നു നടന്ന തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കി.

അതൊടൊപ്പം, തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ഫൊക്കാനയുടെ പേര് ഉപയോഗിക്കാനോ ആ പേരില്‍ ഏതെങ്കിലും മീറ്റിംഗ് കൂടാനോ സാധിക്കില്ല. നിലവിലെ സാഹചര്യത്തില്‍ ഫൊക്കാന തിരഞ്ഞെടുപ്പ് മാറ്റി വെച്ചുകൊണ്ട് 2020 ജൂണ്‍ 12-ന് നാഷണല്‍ കമ്മിറ്റി എടുത്ത തീരുമാനം എതിര്‍ കക്ഷികള്‍ക്കും ബാധകമാണ്.

fokana election
Advertisment