'ഫോക്ക് ' കോവിഡ് പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

New Update

publive-image

കവൈറ്റ്: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന്റെ ഭാഗമായി, ജീവൻ രക്ഷാ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം ജൂൺ 8, ചൊവ്വാഴ്ച, രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി ദിവ്യയുടെ സാന്നിധ്യത്തിൽ കണ്ണൂർ ഡിപിഎം ഡോ. അനിൽ കുമാറിന് നൽകി നിർവ്വഹിച്ചു. കണ്ണൂർ കളക്ട്രേറ്റിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിലായിരുന്നു വിതരണം.

Advertisment

ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ്.പി നേത്യത്വം നൽകിയ ചടങ്ങിൽ രാധിക (ബയോ മെഡിക്കൽ എഞ്ചിനീയർ), ദിനേശ് ഐ വി (വർക്കിംഗ്‌ ചെയർമാൻ - ഫോക്ക് ട്രസ്റ്റ്‌), രാഘവൻ ടി കെ (ജോ. ട്രെഷറർ - ഫോക്ക് ട്രസ്റ്റ്‌), പ്രവീൺ അടുത്തില (ഫോക്ക് രക്ഷാധികാരി സമിതി അംഗം), സേവ്യർ ആന്റണി (അഡ്മിൻ സെക്രട്ടറി), മാത്യുഭൂമി ചീഫ് റിപ്പോർട്ടറും ഗോൾഡൻ ഫോക്ക് ജൂറി അംഗവുമായ ദിനകരൻ കൊമ്പിലത്, മറ്റു മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

മൂന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഇരുന്നൂറ് പൾസ്‌ ഓക്സിമീറ്ററുകൾ, ഇരുപത് ഓക്സിജൻ ഫ്ളോമീറ്റർ വിത്ത് ഹ്യൂമിഡിഫയർ, നൂറ് എന്‍ആര്‍ബി മാസ്കുകൾ തുടങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്. ഇവ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്നതാണ്.

kuwait news
Advertisment