ഫോക്ക് പതിനഞ്ചാം വാർഷികാഘോഷം 'കണ്ണൂർ മഹോത്സവം 2020' ഡിസംബർ 11 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണി മുതൽ

New Update

publive-image

കുവൈറ്റ്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പതിനഞ്ചാം വാർഷികാഘോഷം കണ്ണൂർ മഹോത്സവം 2020 ഡിസംബർ 11 നു വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെ നടക്കും.

Advertisment

വിർച്വലായി നടക്കുന്ന ആഘോഷ പരിപാടിയുടെ ഔപചാരികോത്ഘാടനം ഇന്ത്യൻ അംബാസ്സഡർ സിബി ജോർജ് നിർവ്വഹിക്കും. ഫോക്ക് അംഗങ്ങൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾക്കൊപ്പം കണ്ണൂർ കാദംബരി കലാക്ഷേത്ര അവതരിപ്പിക്കുന്ന വില്ലുപാട്ടും (വിൽക്കലാമേള) അരങ്ങേറുന്നതാണ്.

മെമ്പർമാരുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കായി എല്ലാ വർഷവും നൽകി വരുന്ന ഫോക്ക് മെറിറ്റോറിയസ് അവാർഡ് പ്രഖ്യാപനവും തദവസരത്തിൽ നടത്തുന്നതാണ്.

പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ഫോക്ക് ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി, ജനറൽ സെക്രട്ടറി സലീം എം.എൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

kuwait news foke
Advertisment