വാക്‌സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക - ഫോക്ക് നിവേദനം സമർപ്പിച്ചു

New Update

publive-image

കുവൈറ്റ്: വാക്‌സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ, വിദേശകാര്യ മന്ത്രി, ഇന്ത്യൻ അംബാസ്സഡർ, കേരള മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, നോർക്ക ഡയറക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.

Advertisment

പല വിദേശരാജ്യങ്ങളും തിരിച്ചു വരുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാട്ടിൽ നിന്നും വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ പ്രവാസികളുടെ തിരിച്ചു പോക്ക് എളുപ്പമാകുമെന്നും നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടി.

kuwait news
Advertisment