New Update
/sathyam/media/post_attachments/BXcCji7wxpJ2RnxQ8eqF.jpg)
കുവൈത്ത് സിറ്റി: അന്തരിച്ച അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
Advertisment
/sathyam/media/post_attachments/Zzt3wOCsmvtrk59kVl6l.jpg)
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുവൈത്ത് ബ്ലഡ് ബേങ്കിന്റെ സഹകരണത്തോടെ അദാൻ കോഓപ്പറേറ്റിവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ചാണ് രക്തദാന ക്യാമ്പ് നടത്തിയത്.
/sathyam/media/post_attachments/ejvTCwd0BpPVoZwfJMag.jpg)
വെള്ളിയാഴ്ച്ച രാവിലെ 8:30 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1:30 വരെ നീണ്ട് നിന്ന രക്തദാന ക്യാമ്പിൽ വെച്ച് നൂറ്റമ്പതിലധികം ആളുകളാണ് രക്തദാനം ചെയ്ത് അമീറിന് ആദരമർപ്പിച്ചത്.
/sathyam/media/post_attachments/ErOI4uyw2jsBYjgDvXIt.jpg)
കുവൈത്തിൽ ദുഃഖാചരണം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ഉത്‌ഘാടന ചടങ്ങുകൾ ഇല്ലാതെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
/sathyam/media/post_attachments/EDh4fLpYIKnEf4KOpsBN.jpg)
രക്തദാനം ചെയ്തവർക്ക് പ്രശംസാ പത്രവും രാജ്യത്തെ പ്രമുഖ മണി എക്സ്ചേഞ്ച് ഗ്രൂപ്പായ അൽ മുല്ല എക്സ്ചേഞ്ചിന്റെ സമ്മാനങ്ങളും നൽകിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us