New Update
/sathyam/media/post_attachments/6ENDZiyyMSI6VKENeikV.jpg)
കണ്ണൂര്‍:കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡ് കണ്ണൂർ ജില്ലയിലെ കനിവ് 108 ആംബുലൻസിലെ 83 ജീവനക്കാർക്ക് നൽകി.
Advertisment
/sathyam/media/post_attachments/aC9XMI6sNwoZlVPyWkNi.jpg)
അവാർഡ് വിതരണം ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്‌ഘാടനം ചെയ്തു. പ്രശസ്‌തി പത്ര വിതരണം ജൂറി അംഗം ദിനകരൻ കൊമ്പിലാത്ത് നിർവ്വഹിച്ചു.
/sathyam/media/post_attachments/iJdOGHV3ueVO89Cf3Aok.jpg)
എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽ കുമാർ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ, ഉത്തരമേഖല 108 ആംബുലൻസ് പ്രോഗ്രാം മാനേജർ കെ.പി രമേശൻ, കെ.കെ.ആർ വെങ്ങര എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
/sathyam/media/post_attachments/75UpTNMZBHfgjWYjnqgu.jpg)
കണ്ണൂർ റോയൽ ഒമർസ് ഹോട്ടലിൽ നടന്ന ചടങ്ങിന് ഫോക്ക് ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ ദിനേശ് ഐ.വി അദ്ധ്യക്ഷത വഹിച്ചു. ജൂറി അംഗം ചന്ദ്രമോഹൻ കണ്ണൂർ സ്വാഗതവും ഫോക്ക് ട്രസ്റ്റ് ജോ. ട്രഷറർ രാഘവൻ ടി.കെ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us