ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ദേശീയ കമ്മിറ്റി തീരുമാനിച്ചു

New Update

ന്യൂജെഴ്സി: ഫൊക്കാനയില്‍ ഗുരുതരമായ രീതിയില്‍ സംഘടനക്കെതിരെയും ഭരണഘടനക്കെതിരെയും പ്രവര്‍ത്തിച്ചതിന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന്‍റെ തുടര്‍നടപടിയായി ദേശീയ കമ്മിറ്റി അദ്ദേഹത്തെ ഫൊക്കാനയുടെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള തീരുമാനം അംഗീകരിച്ചു. തുടര്‍ന്ന് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് എന്ന നിലയില്‍ അദ്ദഹത്തിനു യാതൊരുവിധ അധികാരവും ഇല്ലെന്നും പ്രഖ്യാപിച്ചു.

Advertisment

publive-image

ഫൊക്കാനയുടെ ചരിത്രത്തില്‍ ഇത്രയും വലിയ രീതിയില്‍ സംഘടനയ്ക്ക് ദോഷം ഉണ്ടായതിന്‍റെ പ്രധാന കാരണക്കാരന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനാണെന്ന് യോഗം വിലയിരുത്തിയത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണെന്ന് ഈ നടപടിയിലൂടെ വ്യക്തമായതായി പ്രസിഡന്റും സെക്രട്ടറിയും സം‌യുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്ന രീതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

fokkana
Advertisment