Advertisment

'സുഗന്ധവ്യഞ്ജനങ്ങളുടെ റാണി'; അറിയാം ഏലയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അല്ലെങ്കില്‍ ഏലയ്ക്ക അറിയപ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ, ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്.

ഉപാപചയം വർധിപ്പിക്കുകയും ശരീരത്തിൽ നിന്ന് അതുവഴി കൂടുതൽ കൊഴുപ്പ് നീക്കംചെയ്യാനും ഏലയ്ക്ക സഹായിക്കുന്നു. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്..

ആരോഗ്യകരമായ ദഹനപ്രക്രിയയ്ക്ക് ഏലയ്ക്ക ഏറെ സഹായകമാണ്. ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കുകയും അതോടൊപ്പം 'ഗ്യാസ് ട്രബിൾ' പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തുകൊണ്ട് മികച്ച ഉപാപചയ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നതാണ് ഏലയ്ക്കയുടെ പ്രധാന ഗുണം.

രണ്ട്..

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ഭക്ഷണത്തില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

മൂന്ന്..

ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും.

നാല്..

പ്രമേഹത്തെ നിയന്ത്രിക്കാനും ഏലയ്ക്കയ്ക്ക് കഴിയുമെന്നാണ് 2017ല്‍ നടത്തിയ ഒരു പഠനം പറയുന്നത്.

അഞ്ച്..

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക സഹായിക്കും. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർധിപ്പിക്കുകയും ചെയ്യുന്നു. ഏലം പതിവായി കഴിക്കുന്നത് വഴി ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

ആറ്..

ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാന്‍ സഹായിക്കും. അതിനാല്‍ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായിൽ പുതുമയാർന്ന സുഗന്ധം പകരാനും, വായ്‌നാറ്റം ഒഴിവാക്കുവാനും സഹായിക്കും.

health tips
Advertisment