/sathyam/media/post_attachments/kSqxS8jqRqCk1yQJhKqI.jpg)
പാലക്കാട്: കോവിഡ് മഹാമാരി പിടിമുറുക്കിയ സാഹചര്യത്തിൽ യാതൊരു ഭീതിയും കൂടാതെ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാൻപ്രവർത്തിക്കുന്ന പത്രപ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
കൊടുവായൂരിലെ പ്രമുഖ വ്യാപാരിയായ എ.എം.എച്ച് വെജിറ്ററബിൾസ് ഉടമ ഹനീഫയാണ് കിിറ്റുകൾ നൽകിയത്. പ്രസ്സ് ക്ലബ്ബ് ഹാളിൽ വെച്ച് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ഷജിൽ കുമാർ കിറ്റുകൾ ഏറ്റുവാങ്ങി. പ്രസിഡൻ്റ് അബ്ദുൾ ലത്തീഫ് നഹയും ഭാരവാഹികളും സന്നിഹിതരായിരുന്നു.