/sathyam/media/post_attachments/bvrVIA8L9R5zjWsfasiH.jpg)
കരിമ്പ: കോവിഡ് 19 വൈറസിന്റെ രൂക്ഷവ്യാപനം തടയുന്നതിനു വേണ്ടി സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൌൺ ആഴ്ചകളായി തുടരുന്ന സാഹചര്യത്തിൽ ദൈനംദിനം ചെലവുകൾ കണ്ടെത്തി കുടുംബം പുലർത്തി പോരുന്ന നിരവധി നിർധന കുടുംബങ്ങളുടെ പരിതാപകരമായ അവസ്ഥകൾ മനസ്സിലാക്കി ഡിവൈഎഫ്ഐ കല്ലടിക്കോട് മേഖലയുടെയും സിപിഐ സിപിഐ (എം)ന്റെയും നേതൃത്വത്തിൽ കല്ലടിക്കോട് പ്രദേശത്തെ 1000-ത്തോളം വീടുകളിൽ ഭക്ഷ്യക്കിറ്റ് എത്തിക്കുന്നതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ആദ്യ ഘട്ടത്തിൽ പറക്കാട്, മേലേമഠം പ്രദേശത്തുള്ള വീടുകളിൽ ദീപ യൂണിറ്റിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് എത്തിച്ചു.
ഭക്ഷ്യക്കിറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളകുമാരി നിർവഹിച്ചു.
ലോക്കൽ കമ്മിറ്റിഅംഗം ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാദുഷ, ഗഫൂർ,
മണികണ്ഠൻ കെ.പി, സാൻഫർ,പ്രസാദ്, അനിൽ,അനീസ്, സുനിൽ,സുധീർ തുടങ്ങിയവർ നേതൃത്വം നൽകി.