New Update
/sathyam/media/post_attachments/eC6quq0SZLibc9ysf8zN.jpg)
പാലാ: നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എന്‍ഡിഎ സർക്കാർ ഏഴാം വർഷം പിന്നിടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ബിജെപി സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.
Advertisment
/sathyam/media/post_attachments/3L2kilepsrHYGGnyYLpb.jpg)
ഇതിൻ്റെ ഭാഗമായി ബി.ജെ.പി പാലാ നിയോജകമണ്ഡലത്തിലെ ബൂത്ത് 115 ല്‍ നമോ ഭക്ഷ്യക്കിറ്റുകളും, ശ്രീ വിലാസത്തിൽ ഡോ. അരവിന്ദാക്ഷൻ കർത്തയും, കരിമുണ്ടയിൽ കെ.ആര്‍ മോഹനനും നൽകിയ 350 കിലോയോളം കപ്പയും വിതരണം നടത്തി.
/sathyam/media/post_attachments/HCnuGeuHkdhBXCqqK792.jpg)
കൂടാതെ വാർഡിലെ ആരോഗ്യ പ്രവർത്തക ആശാ വർക്കർ ആയി സേവനം ചെയ്യുന്ന ജയ സുഭാഷ് നെടുംകൊമ്പിലിനെ വാർഡ് മെമ്പർ ശ്രീജയ എം.പി പൊന്നാട അണിയിച്ച് ആദരിച്ചു.
ബിജെപി പഞ്ചായത്ത് സെക്രടറി അനിൽ വി നായർ, വാർഡ് സെക്രടറി രമേശ് ചന്ദ്രൻ, ജയൻ എന്‍ആര്‍, ബിജു എന്‍ജി, അജി കെപി, വിആര്‍ ബിജു, വിഷ്ണു ബിജു, ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us