ദമ്മാം. കിഴക്കൻ പ്രവിശ്യയിൽ ഇരുപതോളം പ്രാദേശിക ക്ലബ്ബുകളെ ഉൾപെടുത്തിക്കൊണ്ട് സൗ ഹൃദ ഫുട്ബോൾ കൂട്ടായ്മ സിഫ ( സൗദി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ) എന്ന പേരിൽ രൂപീകരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ദമ്മാമിലെ റോയൽ മലബാറിൽ നിറഞ്ഞ സദസ്സിനു മുന്നിൽ ദമ്മാം മീഡിയ സെക്രട്ടറി അഷ്‌റഫ് ആളത് പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ അസോസിയേഷന്റെ ലോഗോ പ്രകാശനം ദമ്മാമിലെ പ്രമുഖ ഫുട്ബോൾ അക്കാദമി ചെയർമാൻ അഹമ്മദ് സഈദ് അൽ ഗാംദി നിർവഹിച്ചു.
/sathyam/media/post_attachments/U6jyol7NzGh4ZJPk5zzu.jpg)
സംഗമത്തിന് ആശംസ അറിയിച്ചുകൊണ്ട് ഒഐസിസി റീജ്യണൽ സെക്രട്ടറി അബ്ദുൽ റഷീദ്. നവോ ദയ കേന്ദ്ര കമ്മറ്റി സ്പോർട്സ് കൺവീനർ ഉണ്ണി ഏങ്ങണ്ടിയൂർ. ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മറ്റി അംഗം അഹമ്മദ് യൂസഫ്.സാമൂഹിക പ്രവർത്തകനും എംബസി വളന്റിയറുമായ സക്കീർ ഹുസൈൻ തിരുവനന്തപുരം. തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു.
/sathyam/media/post_attachments/K1ZMX1YywC8dFRlkSPv3.jpg)
റിഷാദ് കണ്ണൂർ സ്വാഗതം പറഞ്ഞ സംഗമത്തിൽ അസോസിയേഷൻ പ്രസിഡൻറ് അനീസ് ബാബു കോഡൂർ അധ്യ ക്ഷത വഹിച്ചു. രക്ഷാധികാരി നിഷാദ് തൃശ്ശൂർ ഭാരവാഹികളെ പ്രഖ്യാപിച്ചു കാദർ ചെർപ്ലശ്ശേരി നന്ദി പറഞ്ഞു. മുനീർ സി സി മഞ്ചേരി. അഹമ്മദ് കാടപ്പടി. സലാഹു . അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംഗമം നിയന്ത്രിച്ചു.
/sathyam/media/post_attachments/60HBmAubfZs7xVcvlA5a.jpeg)
HUA
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us