മുൻ മക്കാ ഗവർണറും മന്ത്രിയുമായ മിത്അബ് രാജകുമാരൻ അന്തരിച്ചു

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, December 2, 2019

ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരനാണ് മിത്അബ് ബിൻ അബ്ദുൽഅസീസ്.

ജിദ്ദ: സൗദി അറേബ്യ ഭരിക്കുന്ന ആലുസഊദ് രാജകുടുംബത്തിലെ മുതിർന്ന അംഗവും മുൻ മക്കാ ഗവർണറുമായ മിത്അബ് ബിൻ അബ്ദുൽഅസീസ് ആലുസഊദ് (89 ) അന്തരിച്ചു. റോയൽ കോർട്ടിനെ ഉദ്ധരിച്ച് തിങ്കളാഴ്ച സൗദി പ്രസ് ഏജൻസിയാണ് മരണ വിവരം അറിയിച്ചത്. മൃതദേഹം ചൊവാഴ്ച ഇശാ നിസ്കാരാന്തരം മക്കയിൽ സംസാരിക്കും.

1931 ൽ റിയാദിൽ ആയിരുന്നു മിത്അബ് ജനിച്ചത്. നിലവിലെ ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരനാണ്. ആറ് വർഷത്തോളം (1951 – 1956) കാലം പ്രതിരോധ സഹമന്ത്രിയായും 1980 മുതൽ പത്തു വർഷത്തോളം നഗര – ഗ്രാമ കാര്യ വകുപ്പ് മന്ത്രി യുമായി സേവനം ചെയ്തിരുന്നു. ഇതുകൂടാതെ പല സന്ദർഭങ്ങളിലായി വിവിധ ഔദ്യോഗിക പദവികൾ വഹിച്ചിരുന്നു. അതിൽ സുപ്രധാനമായിരുന്നു നാല് വർഷ ത്തോളം (1958 – 1961) കാലം അദ്ദേഹം അലങ്കരിച്ച മക്കാ പ്രവിശ്യയുടെ ഗവർണർ പദവി.

മിത്അബ് രാജകുമാരന്റെ വിയോഗം അറിഞ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനുശോചന പ്രവാഹം തുടരുകയാണ്. ജിദ്ദയിൽ നടക്കാനിരുന്ന യു എ ഇ നാല്പത്തി എട്ടാമത് ദേശീയ ദിനാഘോഷം മാറ്റിവെച്ചു.

×