Advertisment

ഫാറൂഖ് കോളേജ്-ഇഖ്‌റ ഡയാലിസിസ് സെന്‍ററിന് ഫോസ കുവൈറ്റ് ധന സഹായം കൈമാറി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

ഫാറൂഖ് കോളേജ്-ഇഖ്‌റ ഡയാലിസിസ് സെന്ററിന് ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ഫോസ കുവൈറ്റിന്റെ ആദ്യ ഗഡുവായ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ഫോസ കുവൈറ്റ് മുൻ പ്രെസിഡെന്റ് കെ വി അഹമ്മദ് കോയ ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ കെ എം നസീറിന് കൈമാറി. ചടങ്ങിൽ ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പലും ഇപ്പോഴത്തെ ഫോസ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇമ്പിച്ചികോയയും സന്നിഹിതാനായിരുന്നു.

Advertisment

publive-image

കോളേജ് ക്യാമ്പ്‌സിൽ ഒരു ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം ആദ്യമായി തുടങ്ങിയത് ഫാറൂഖ് കോളേജിലാണ്. ഇതിനുള്ള സാമ്പത്തിക സഹായം നൽകുന്നത് ഫോസ സെൻട്രൽ കമ്മിറ്റിയും വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഫോസ ചാപ്റ്ററുകളുമാണ്.

ഇപ്പോൾ 10 ഡയാലിസിസ് മിഷ്യനുകളിലായി പാവപ്പെട്ട എല്ലാ രോഗികൾക്കും സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്. ഫോസ കുവൈറ്റ് ഈ കോവിടുകാലത്തു കുവൈറ്റിലും വിവിധങ്ങളായ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് ഡയാലിസിസ് സെന്ററിന് വേണ്ടിയുള്ള ഈ തുകയും മെമ്പർമാരിൽ നിന്ന് സമാഹരിച്ചത്.

കുവൈറ്റിൽ ലോക്ക് ഡൗണിൽ കുടുങ്ങി ദുരിതം അനുഭവിക്കുന്നവർക്ക് ഫുഡ് കിറ്റുകളും നാട്ടിൽ പോവാൻ കഴിയാതെ ബുന്ധിമുട്ടുന്നവർക്ക് ടിക്കറ്റ് സഹായവും ഫോസ കുവൈറ്റിന്റെ നേത്രത്തിൽ നടന്നു വരുന്നു. ഡയാലിസിസ് സെന്ററിന് സഹായം നൽകാൻ താൽപ്പര്യപ്പെടുന്നവർ ഫോസ കുവൈറ്റ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് മുഹമ്മദ് റാഫി ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ്‌ എന്നിവർ അഭ്യർത്ഥിച്ചു.

FOSA KUWIT FUND
Advertisment