/sathyam/media/post_attachments/gzNMznRB9u8DrnQ2IAya.jpg)
കാവശ്ശേരി: തോണിക്കടവ് കടമ്പടിയില്‍ ടയര്‍ കമ്പനിയിലെ തൊഴിലാളിയെ കമ്പനിക്കകത്ത് മരിച്ചനിലയില്‍ കാണപ്പെട്ടു. മുടപ്പല്ലൂര്‍ സ്വദേശി ജോർജിനെയാണ് മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ വൈകീട്ട് കമ്പനിക്കകത്താണ് ജോർജ്ജ് കിടന്നുറങ്ങിയത്. കാലത്ത് കമ്പനി തുറക്കാന്‍ വന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്. ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന്
ആലത്തൂര്‍ എസ്.ഐ. സ്ഥലത്തെത്തി പരിശോധന നടത്തി.
കോവിഡ് മാനദണ്ഡ പ്രകാരം തോണികടവിലെ സിഐടിയു തൊഴിലാളികളായ പ്രപീഷ്, അനില്‍,സുരേന്ദ്രന്‍, ശിവദേവന്‍ എന്നിവര്‍ പിപിഇകിറ്റ് ധരിച്ചാണ് മൃതദേഹം ആമ്പുലന്‍സില്‍ കയറ്റിയത്.
കവശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് രമേഷ് വാര്‍ഡ് മെമ്പര്‍ കേശവദാസ് എന്നിവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.