രാജാകൃഷ്ണ മൂര്‍ത്തി ഉള്‍പ്പെടെ നാല് ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങള്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചു.

New Update

ചിക്കാഗൊ: യു എസ് കോണ്‍ഗ്രസ് അംഗങ്ങളായ രാജാകൃണ്ണ മൂര്‍ത്തി (ചിക്കാഗൊ), പ്രമീള ജയ്പാല്‍ (വാഷിംഗ്ടണ്‍) കാലിഫോര്‍ണിയായില്‍ നിന്നുള്ള റൊ ഖന്ന, അമി ബേറ എന്നിവര് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെ ഇംപീച്ച് ചെയ്യുന്ന രണ്ട് ആര്‍ട്ടിക്കിള്‍സിനും അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായി വേറിട്ട പ്രസ്താ വനളില്‍ നാല്‌പേരും ചൂണ്ടിക്കാട്ടി.

Advertisment

publive-imagepublive-image

ഡമോക്രാറ്റിക് പ്രതിനിധികളും ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ഇവര്‍ നേരത്തെ തന്നെ അവരുടെ തീരുമാനം പ്രഖ്യാപിച്ചിരുന്നു. എല്ലാവശങ്ങളും വിശദമായി പരിശോ ധിച്ചതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിചേര്‍ന്നതെന്ന് ഇവര്‍ പറഞ്ഞു.

publive-imagepublive-image

അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ്സിനെ തടസ്സപ്പെടുത്തല്‍ തുടങ്ങിയ രണ്ട് ആരോപ ണങ്ങളാണ് ട്രംമ്പിനെതിരെ ഉന്നയിച്ചിരുന്നത്. യു എസ് ഹൗസ്സില്‍ ഭൂരിപക്ഷമുള്ള ഡമോ ക്രാറ്റിക് പാര്‍ട്ടി ചുരുങ്ങിയ സമയത്തെ വിചാരണക്ക് ശേഷം ട്രംമ്പ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഭരണഘടനയെ സംരക്ഷി്കുക എന്ന് പ്രതിജ്ഞ എടുത്തിരുന്നു എനിക്ക് ട്രംമ്പിനെ ഇംപീച്ച് ചെയ്യുന്ന പ്രമേയത്തെ അനുകൂലിക്കുകയല്ലാതെ വേറെ ഒരു വഴിയും ഇല്ലായിരുന്നുവെന്ന് രാജാകൃഷ്ണ മൂര്‍ത്തി ട്വീറ്റ് ചെയ്തു.

Advertisment