ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ജെയിംസ് ഡേവിഡ് - 52 നിര്യാതനായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

തൃശൂര്‍ : ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി വികാരിയും ഇടവക അംഗവുമായ ഫാ. ജെയിംസ് ഡേവിഡ് അരിമ്പൂർ കശീശ ദിവഗംതനായി.

അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒമ്പത് മാസമായി ചികിൽസിയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം . 52 വയസായിരുന്നു . ഭാര്യ : സിസിലി . മകൾ : ടെറിമരിയ

ചാലിശ്ശേരി അരിമ്പൂർ വീട്ടിൽ ഡേവീഡ്- ലിസി എന്നിവരുടെ മകനായി 1969 ജൂൺ 17 ന് ജനിച്ചു.

മഞ്ഞനിക്കര ദയറായിൽ ഗീവർഗ്ഗീസ് മോർ ദിവ്യാന്നാസി യോസ് മെത്രാപ്പോലീത്തായിൽ നിന്ന് സുറിയാനി പഠനം പൂർത്തിയാക്കി.

2002 ഫെബ്രുവരി എട്ടിന് കോതമംഗലം മൗണ്ട് സീനായ് അരമനയിൽ വെച്ച് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയിൽ നിന്ന് ശെമ്മാശപട്ടവും 2003 ആഗസ്റ്റ് 25 ന് ഗീവർഗ്ഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് മാതൃ ഇടവകയിൽ വെച്ച് കശീശ പട്ടവും സ്വീകരിച്ചു.

യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസന കൗൺസിൽ അംഗമാണ് . കുന്നംകുളം മേഖല മർത്തമറിയം വനിത സമാജം പ്രസിഡൻറ് എന്നി നിലകളിൽ പ്രവർത്തിച്ചു.

ഭദ്രാസനത്തിലെ പെങ്ങാമുക്ക് , കട്ടിലപൂവ്വം കൊളുത്താശ്ശേരി , കള്ളമല ,എളനാട് , മരോട്ടിച്ചാൽ , പുലാക്കോട് , കോങ്ങാട് കേരളശ്ശേരി എന്നീ ദേവലായങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു.

സംസ്ക്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ ഭദ്രാസനാധിപൻ ഡോ. മോർ ക്ലിമീസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും.

covid 19 thrissur
Advertisment