മരണത്തെ അതിജീവിക്കുന്ന കാരുണ്യത്തിന് ഉടമയാണ് കെഎം മാണി – ഫാ. റോയി വടക്കേൽ

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, April 10, 2021

മുണ്ടക്കയം: തന്റെ ജീവിതത്തിൽ മാണി സർ ചെയ്ത നന്മയാണ് അദേഹത്തിന്റെ മരണശേഷവും ജന്മനസ്സിൽ അദ്ദേഹം ജീവിച്ചിരിക്കാൻ കാരണമെന്ന് ഫാ. റോയി വടക്കേൽ അഭിപ്രാപ്പെട്ടു. കേരളാ കോൺഗ്രസ്‌ (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റി നടത്തിയ മാണി സർ അനുസ്മരണത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അഡ്വ :സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു.കേരളാ സ്റ്റേറ്റ് ഓർഫനേജ് കണ്ട്രോൾ ബോർഡ് ചെയർമാൻ ഫാ:റോയി വടക്കേൽ അനുഗ്രഹപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ , കേരളാ കോൺഗ്രസ്‌ (എം)സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം ജോർജുകുട്ടി അഗസ്തി,സംസ്ഥാന കമ്മറ്റിയംഗം തോമസുകുട്ടി മുതുപുന്നക്കൽ, കോട്ടയം ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, ജേക്കബ്, തോമസ് കട്ടക്കൽ, ചാർളി കോശി, സോജൻ ആലക്കുളം, ജോഷി മൂഴിയാങ്കൽ, കെ. പി സുജീലൻ, ജോസ് നടുപ്പറമ്പിൽ, സണ്ണി വെട്ടുകല്ലേൽ, പിജെ സെബാസ്റ്റ്യൻ, ദേവാസിയാച്ചൻ വാണിയാപുരക്കൽ, ബിജോയ്‌ ജോസ്, എകെ. നാസർ, തോമസ് ചെമ്മരപ്പള്ളിയിൽ, സണ്ണി വെട്ടുകല്ലേൽ, ജോസുകുട്ടി കല്ലൂർ, ജോർഡിൻ കിഴക്കേത്തലക്കൽ, ഡയസ് കോക്കാട്ട്, ടി എം ബേബി, ജോബി ചെമ്പകതിനാൽ, അനിയച്ചൻ മൈലപ്ര, എന്നിവർ പ്രസംഗിച്ചു.

×