/sathyam/media/post_attachments/Qsj0O3vrivckNZ8V1tVr.jpg)
ഡല്‍ഹി: നമ്മുടെ രാജ്യത്ത് covid-19 എന്ന മഹാമാരി രൂക്ഷമാകുമ്പോൾ നിരവധി ക്രൈസ്തവ മിഷനറിമാരും മറ്റ് സന്നദ്ധ സംഘടനകളും എൻജിഒകളും മനുഷ്യരാശിയുടെ സേവനത്തിനായി മുന്നോട്ട് വന്നിട്ടുണ്ട്. അവരിൽ ഒരാളാണ് റവ. ഫാ .ഷിനോജ് കിഴക്കേമുറി TOR.
അദ്ദേഹം ഗാസിയാബാദിലെ സെന്റ് ആന്റണീസ് സ്കൂളിന്റെ പ്രിൻസിപ്പലും ഫ്രാൻസിസ്കൻ തേർഡ് ഓർഡർ റെഗുലറിലെ അംഗമാണ് . ഇതുകൂടാതെ എഴുത്തുകാരനും പ്രചോദനാത്മക പ്രഭാഷകനും ഒരു സാമൂഹിക പ്രവർത്തകനും കൂടിയാണ്.
രാഷ്ട്രീയ മതചിന്തകൾക്കതീതമായി മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് രണ്ടു സുഹൃത്തുക്കളായ മിസ്റ്റർ ജോയൽ ആന്റണി, മിസ്റ്റർ ലെസ്ലി ജെയിംസ് എന്നിവരുടെ സഹായത്തോടെ, ജാർഖണ്ഡിലെ ഗിരിടി , ഗൊഡ്ഡ , ഡുംക എന്നീ വിദൂര ജില്ലകളിലെ ആശുപത്രികളിൽ ആയിരക്കണക്കിനു ഫെയ്സ് മാസ്കുകൾ, കയ്യുറകൾ, പിപിഇ കിറ്റുകൾ, സാനിറ്റൈസറുകൾ എന്നിവ വിതരണം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.
എത്‌നെ സ്ഥാപകനായ ഡാൽട്ടൺ ദിവാകരന്റെ സഹായത്തോടെ ടീമിന് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, ബൈപാപ്പ് മെഷീനുകൾ, കാർഡിയാക് മോണിറ്ററുകൾ എന്നിവ ജാർഖണ്ഡിലെയും കേരളത്തിലെയും വിവിധ ആശുപത്രികളിൽ എത്തിക്കാൻ കഴിഞ്ഞു.
അതിനോടൊപ്പം ദില്ലി Ncr ലെ നിരവധി ആളുകളെ പ്രചോദിപ്പിച്ചുകൊണ്ട്, മിസ്റ്റർ ഡാൽട്ടന്റെ സഹായത്തോടെ ജാർഖണ്ഡിലെ ഗൊഡ്ഡ , ഡുംക ജില്ലകളിൽ പാവപ്പെട്ട കുടുംബങ്ങൾക്കു വേണ്ടി ഭക്ഷ്യധാന്യങ്ങളും പലചരക്ക് സാധനങ്ങളും വാങ്ങാൻ ഇവർക്ക് കഴിയുന്നു .
ഇന്ന് ഏറ്റവും കൂടുതൽ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്നത് ഭക്ഷണത്തിനുപുറമെ ചികിത്സാസൗകര്യങ്ങൾ ആണ് . ഈ സാഹചര്യത്തിലാണ് ഫാ . ഷിനോജിന്റെ നേതൃത്വത്തിലുള്ള ഈ സഹായം വളരെ പ്രാധാന്യമേറുന്നത്.
ഈ സന്നദ്ധ സേവനത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഫാ. സിവി കുളക്കാട്ടും ജാർഖണ്ഡിൽ ഫാ .എബി ജെയിംസുമാണ്. സ്വന്തമായി ഒരു വീടുപോലുമില്ലാത്ത നിർദ്ധനരായവർക്ക് നിർമാണ സഹായങ്ങൾ ചെയ്തിട്ടുണ്ട്.
ചാരിറ്റി എന്നതിലുപരിയായി സമൂഹിക പ്രതിബധതയുള്ള പലകാര്യങ്ങളും ഇദ്ദേഹത്തിനു ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനു മുൻപ് മുണ്ടകയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡയാലിസിസ് രോഗികളുടെ ചികിത്സയെ ഷിനോജ് പിന്തുണച്ചിട്ടുണ്ട്, “റീഡ്, റീകൌണ്ട് & റിലാക്സ്” എന്ന സ്വന്തം പുസ്തകത്തിൽ നിന്ന് ലഭിച്ച തുക സമർപ്പിച്ചുകൊണ്ടാണ്.
അതുപോലെ കേരളത്തിൽ 2019 ലെ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിച്ചവർക്ക് ഫാ . ഷിനോജിന്റെ നേതൃത്വത്തിൽ സെന്റ് ആന്റണീസ് സ്കൂൾ , (ഗാസിയാബാദ് ) സഹായങ്ങൾ നിർവഹിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us