പാരീസ്: ഫ്രാൻസിലെ പ്രസിദ്ധമായ നേത്രോദം ചർച്ചിനടുത്താണ് ആളുകൾ ആക്രമിക്കപ്പെട്ടത്. ഒരു സ്ത്രീയുടെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കത്തിക്കുത്തിൽ പലർക്കും പരുക്ക് പറ്റി. അക്രമിയെ പോലീസ് ഏറ്റുമുട്ടലിൽ കീഴ്‌പ്പെടുത്തി. അക്രമി ഒറ്റയ്ക്കാണ് അക്രമം നടത്തിയതെന്ന് പോലീസ് പറയുന്നു.
കുറച്ചു നാളുകൾക്കു മുൻപാണ് ഫ്രാൻസിൽ ഒരദ്ധ്യാപകനെ ചെച്‌നിയൻ വംശജനായ ജൂവാവ് കഴുത്തറുത്തു കൊലപ്പെടുത്തിയത്. ഇതേ രീതിയിൽ ജിദ്ദയിലെ ഫ്രാൻസ് കൗൺസിലേറ്റിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനെ ആയുധ ധാരിയായ യുവാവ് ആക്രമിച്ചു പരുക്കേൽപ്പിക്കുകയുണ്ടായി. അയാളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഫ്രാൻസിൽ 2015 ൽ Charlie Hebdo മാഗസിനിൽ പ്രവാചകനെപ്പറ്റി പ്രസിദ്ധീകരിച്ചിരുന്ന കാർട്ടൂണുകളുമായി ബന്ധപ്പെട്ട് അത് വലിയ വിവാദമാകുകയും പിന്നീട് മാഗസിൻ ഓഫീസ് കോംപ്ലെക്സിൽ അൽ ഖായിദ തീവ്ര വാദികൾ നടത്തിയ വെടിവെയ്പ്പിൽ മാഗസിനിലെ 12 പ്രധാനപ്പെട്ട വ്യക്തികൾ കൊല്ലപ്പെടുകയും നിരവധി പ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഫ്രാൻസ് ഒരു മതേതര രാഷ്ട്രമാണ്. മതസ്വാതന്ത്ര്യം അവിടെ ഭരണഘടനാ വിഭാവനം ചെയ്യുന്ന മൗലികാ ധികാരമാണ്. അവിടുത്തെ ജനസംഖ്യയിൽ 51 % ത്തോളം ക്രിസ്തീയ വിഭാഗങ്ങളാണുള്ളത്.
എങ്കിലും ഭരണകാര്യങ്ങളിൽ ചർച്ചിന് അവിടെ ഇടപെടാൻ അവകാശമില്ല. ഫ്രാൻസിൽ ഒരു മതത്തിലും വിശ്വസിക്കാത്തവരും നിരീശ്വരവാദികളുമായി 40 % ത്തിലധികം വരുന്ന വിഭാഗം വലിയൊരു ശക്തിയാണവിടെ. ഇസ്‌ലാം മതവിശ്വസികൾ 6 % ത്തിൽ അധികമുണ്ട്. അമേരിക്കയും ഇസ്രായേലും കഴിഞ്ഞാൽ യഹൂദർ ഏറ്റവും കൂടുതലുള്ളതും ഫ്രാൻസിലാണ്. ജനസംഖ്യ 6,50,73482.