കോവിഡ്: സേവനപാതയിൽ കർമനിരതരായി ഫ്രറ്റേണിറ്റി പ്രവർത്തകർ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കോവിഡ് അതിവ്യാപനത്തിൻ്റെയും ലോക്ക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആരംഭിച്ച കൺട്രോൾ റൂമിൻ്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ സേവന പ്രവർത്തനങ്ങളണ് നടക്കുന്നത്.

അയൽ ജില്ലകളിൽ നിന്നടക്കം ഫ്രറ്റേണിറ്റി മെഡി ഹെൽപ്പ് ലൈനിലൂടെ മരുന്നുകൾ ആവശ്യക്കാർക്ക് വീടുകളിലെത്തിച്ചു നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തെ ഒരു കുടുംബത്തിന് കോഴിക്കോട് നിന്നും അവിടുത്തെ പ്രവർത്തകരുടെ സഹായത്തോടെ മരുന്നുകൾ വാങ്ങി എത്തിച്ചുകൊടുത്തിരുന്നു.

പെരുന്നാൾ ദിനത്തിൽ കോവിഡ് ഡ്യൂട്ടി എടുക്കുന്ന പോരാളികൾക്കും പാലക്കാട് നഗരത്തിൽ ഒറ്റപ്പെട്ട് പോയവർക്കും കൺട്രോൾ റൂം വളണ്ടിയർമാർ ബിരിയാണി നൽകിയിരുന്നു. പെരുന്നാൾ ദിനത്തിലടക്കം വളണ്ടിയർമാർ വീടുകളുടെയും ഓഫീസുകളുടെയും പൊതുസ്ഥലങ്ങളുടെയും അണുമുക്തമാക്കലിൽ സജീവമായി.

ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം, കോവിഡ് വാക്സിൻ രജിസ്ട്രേഷൻ, രക്തദാനം നടത്തൽ, ഡോക്ടേഴ്സ് ആൻ്റ് കൗൺസിലേഴ്സ് ടെലി കൺസൾട്ടിങ് തുടങ്ങിയ സേവനങ്ങളും ഫ്രറ്റേണിറ്റി കൺട്രോൾ റൂമിൻ്റെ ഭാഗമായി നടക്കുന്നുണ്ട്.

palakkad news
Advertisment