മലപ്പുറം: പ്ലസ് വൺ അഡ്മിഷൻ പ്രക്രിയ ബാക്കിനിൽക്കെ ഒക്ടോബർ 26 ന് നാഷണല്‍ സർവീസ് സ്കീമിൽ പ്രവേശനം പൂർത്തിയാക്കാനുള്ള നിർദ്ദേശം സർക്കാർ ഉടൻ തിരുത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സപ്ലിമെൻ്ററിയിലൂടെ പ്രവേശനം തേടുന്നവരും സ്കൂൾ മാറ്റത്തിന് ശ്രമിക്കുന്നവരുമായ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അവസരം നിഷേധിക്കാൻ ധൃതിപിടിച്ച ഈ തീരുമാനം വഴിവെക്കും.
24 മാർക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന എന്‍എസ്എസിൽ അപേക്ഷിക്കാൻ താൽപ്പര്യമുള്ള എല്ലാ വിദ്യാർഥികൾക്കും അവസരം ലഭിക്കുംവിധം തീയതി പുന:ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉടൻ തയാറാകണം.
ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡൻ്റ് ബഷീർ തൃപ്പനച്ചി, ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, വൈസ് പ്രസിഡന്റുമാരായ ഡോ. സഫീർ എ.കെ, സൽമാൻ താനൂർ, ഹബീബ റസാഖ്, ജില്ലാ സെക്രട്ടറിമാരായ ഹാദി ഹസൻ, സി.പി ഷരീഫ്, അജ്മൽ തോട്ടോളി, ഹുദാ ഫാത്തിമ, തശരീഫ്വ കെ.പി തുടങ്ങിയവർ സംസാരിച്ചു