ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം - ജില്ലാ കമ്മിറ്റിയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു

New Update

publive-image

മലപ്പുറം:ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം 2021- 2023 ലേക്ക് ഉള്ള ജില്ലാ കമ്മിറ്റിയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഡോ. സഫീർ താനൂർ ജില്ലാ പ്രസിഡന്റായും, ഷമീമ സകീർ, ഫയാസ് ഹബീബ് ജനറൽ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. സനൽ കുമാർ, ജസീം സുൽത്താൻ, സൽമാൻ താനൂർ, നദ കെ സുബൈർ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാർ പ്രതുഷ കെ, സി.പി.ഷരീഫ്, അജ്മൽ തോട്ടോളി, അജ്മൽ കോഡൂർ, ഹാദി ഹസൻ, വി.ടി.എസ്. ഉമർ തങ്ങൾ, സുമയ്യ ജാസ്മിൻ. സെക്രട്ടറിയേറ്റ് അംഗങ്ങൾ നിഷാന്ത് പറമ്പിൽ, യാസിർ വാണിയമ്പലം, ഇൻസാഫ്.കെ.കെ, മുഹമ്മദ് ഹംസ .

Advertisment

തെരഞ്ഞെടുപ്പിന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:കെ.എസ്.നിസാർ, സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ദ റൈഹാൻ, മുൻ ജില്ലാ പ്രസിഡന്റ് ബഷീർ തൃപ്പനച്ചി തുടങ്ങിയവർ നേതൃത്വം നൽകി.

പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി, സോഷ്യൽ ആക്ടിവിസ്റ്റ് അഡ്വ. സി അഹ്‌മദ്‌ ഫായിസ്, ബാസിത് മലപ്പുറം, ഷാഫി കൂട്ടിലങ്ങാടി, ജലീൽ കോഡൂർ, തുടങ്ങിയവർ വിവിത സെക്ഷനിൽ സംസാരിച്ചു.

fraternity movement
Advertisment