മലയാള സർവകലാശാല; അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി സമ്മതിക്കില്ല : ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

publive-image

തിരൂർ:തിരൂർ തുഞ്ചെത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സംവരണ തത്വങ്ങൾ ( റോസ്റ്റർ) അട്ടിമറിച്ച് നടത്തിയ അസിസ്റ്റന്റ്, അസോസിയേറ്റ് പ്രഫസർ നിയമനങ്ങൾ അഗീകരിക്കാൻ ആവില്ലെന്നും, കേരളത്തിലെ വിദ്യാഭ്യാസ മേഖല സവർണ അഗ്രഹാരമാക്കാൻ അനുവദിക്കില്ലെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്.

Advertisment

പട്ടിക ജാതികാർക്ക് അർഹതപ്പെട്ട ചലച്ചിത്ര വിഭാഗത്തിലേക്ക് മുന്നോക്ക വിഭാഗത്തിൽ പെട്ട ആളെ നിയമിച്ചത് കൃത്യമായ അട്ടിമറിയാണ്. നിയമനം ലഭിച്ച മുന്നോക്ക വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥിക്ക് മതിയായ യോഗ്യതകൾ ഇല്ല. എന്നാൽ പട്ടികജാതി വിഭാഗത്തിൽ പെട്ട ഉദ്ദോഗ്യാർത്ഥിക്ക് യോഗ്യതകൾ ഉണ്ടായിട്ടും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപെട്ടു.

സംവരണ അട്ടിമറിക്ക് പുറമേ ഈ നിയമനം ക്യത്യമായ സ്വജന പക്ഷപാതം കൂടി ആണ് . ഇന്റർവ്യൂ ബോർഡ് അംഗത്തിന്റെ ഗവേഷക വിദ്യാർത്ഥിക്കാണ് സംവരണം അട്ടിമറിച്ച് നിയമനം ലഭിച്ചത്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ നിയമിക്കപ്പെട്ട വ്യക്തികളെ ഫോണിൽ വിളിച്ചു പറഞ്ഞു സർവകലാശാലയിൽ വരുത്തി ഉദ്യോഗത്തിൽ പ്രവേശിക്കുകയാണ് അധികൃതർ ചെയ്തത്. ഈ അസാധാരണ നടപടി സംശയാസ്പദമാണ്.

സർവകലാശാലയിൽ കാലങ്ങളായി തുടരുന്ന സംവരണ അട്ടിമറികളും ബന്ധു നിയമനങ്ങളും അവസാനിപ്പിക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായ പ്രക്ഷോഭങ്ങളമായി മുന്നോട്ട് പോവും. തിങ്കളാഴ്ച സർവകലാശാല ഉപരോധിക്കാനും തിരുമാനിച്ചു.

fraternity movement malappuram news
Advertisment