യുജിസി നിലപാടിൽ പ്രതിഷേധിച്ച് പാലക്കാട് വിക്ടോറിയയിൽ ഫ്രറ്റേണിറ്റിയുടെ ബാനർ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്‌: 18 ന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ചതിന് നന്ദി അറിയിച്ച് ബാനർ ഉയർത്താനുള്ള യുജിസി നിലപാടിനെ പ്രതിഷേധിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് വിക്ടോറിയ കോളേജ് യൂണിറ്റ് ക്യാമ്പസ് കവാടത്തിൽ "റിസൈൻ മോദി", "വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാവി വത്കരണം ചെറുക്കുക" എന്നിവ പ്രഖ്യാപിച്ചു കൊണ്ട് ബാനറുകൾ ഉയർത്തി.

യുജിസിയുടെ നിലപാടിനെ പ്രതിഷേധിച്ചുകൊണ്ട് വിദ്യാർത്ഥി സംഘടനകൾ ഇതിനോടകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴും, ശ്വാസം കിട്ടാതെ ആയിരങ്ങൾ പിടഞ്ഞു ഇല്ലാതാകുമ്പോഴും വീമ്പു പറച്ചിലുകൾ മാത്രം നടത്തി, വിദ്വേഷവും ചിദ്രതയും മുഖമുദ്രയാക്കി, വെറുപ്പ് പരത്തി വംശഹത്യക്ക് കൂട്ടുനിൽക്കുന്ന പ്രത്യയശാസ്ത്രവും ഇതിനെ കൂട്ടുപിടിച്ചുള്ള യുജിസിയുടെ നിർദ്ദേശങ്ങളും വിക്ടോറിയയുടെ മണ്ണിൽ വിലപ്പോവില്ലെന്നും നിർദ്ദേശത്തെ ക്യാമ്പസ് പിന്തുടരുകയാണെങ്കിൽ അതിനെ ശക്തമായി ചെറുക്കുമെന്നും യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു,

പ്രസിഡന്റ്‌ ശബ്നം പി നസീർ, സെക്രട്ടറി ഹിമ, അബ്ദുറഹ്മാൻ, ഹാദിയ നസ്റീൻ, ഫസ്ന ഷറിൻ എന്നിവർ സംബന്ധിച്ചു.

palakkad news
Advertisment