പാലക്കാട് നഗരത്തില്‍ സൗജന്യ ഭക്ഷണ വിതരണവുമായി ട്രാഫിക് പോലീസ്

New Update

publive-image

Advertisment

പാലക്കാട്: കോവിഡ് കാലത്ത് തട്ടുകടകള്‍ ഉള്‍പ്പെടെ അടച്ചിട്ടതോടെ പട്ടിണിയിലായ, തെരുവിലെ സഹോദരങ്ങൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും
ഭക്ഷണം നല്‍കി മാതൃകയാവുകയാണ് പാലക്കാട് ട്രാഫിക് പോലീസ്.

തെരുവില്‍ ജീവിക്കുന്നവർക്ക് ഭക്ഷണം നല്‍കുക എന്നതിൽ ആഴ്ചകളായി ഇവർ മാതൃക കാണിക്കുന്നു. ടൗണിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കും അതിഥി തൊഴിലാളി കൾക്കും ട്രാഫിക് വിഭാഗം ഭക്ഷണം എത്തിക്കുന്നുണ്ട്. ട്രാഫിക് എസ്എച്ച്ഒ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം.

palakkad news
Advertisment