സ്പോർട്സ് വാർത്തകൾ

ഇഷ്ട ഭക്ഷണം പിറ്റ്സ; രാജ്യത്തിൻറെ അഭിമാനം ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ തരാം മീരാബായ് ചാനുവിന് ജീവിതകാലം മുഴുവൻ പിറ്റ്സ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഡോമിനോസ് ഇന്ത്യ

സ്പോര്‍ട്സ് ഡസ്ക്
Monday, July 26, 2021

രാജ്യത്തിൻറെ അഭിമാനം ടോക്യോയിൽ എടുത്തുയർത്തി ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഭാരോദ്വഹന തരാം മീരാബായ് ചാനുവിന് ജീവിതകാലം മുഴുവൻ പിറ്റ്സ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഡോമിനോസ് ഇന്ത്യ.

നേട്ടം കൈവരിച്ചതിന് പിന്നാലെ ചാനു പിറ്റ്സ തന്റെ ഇഷ്ട ഭക്ഷണമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഡോമിനോസ് പ്രഖ്യാപനം നടത്തിയത്. താരത്തെ അഭിനന്ദിച്ച് കമ്പനി ട്വിറ്ററിൽ പങ്കു വച്ച കുറിപ്പിലാണ് ജീവിതകാലം മുഴുവൻ ചാനുവിന് പിറ്റ്സ സൗജന്യമായി നൽകുമെന്ന വിവരം അറിയിച്ചത്.

പരിശീലനത്തിന്റെയും മറ്റും ഭാഗമായി ചാനു കഴിഞ്ഞ നാല് വർഷമായി സാലഡുകൾ മാത്രമാണ് കഴിച്ചിരുന്നത്. ഇനിയിപ്പോൾ ഐസ്ക്രീം, കേക്ക് പോലെ എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ആദ്യം പിറ്റ്സ കഴിക്കണമെന്ന് മീരാബായ് ചാനു മറുപടി നൽകിയത്.

×