പാലക്കാട് ജില്ലയില്‍ നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നാളെ (മെയ് 13) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍
2. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
3. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
4. ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം
5. നെല്ലായ കൃഷ്ണപ്പടി ഇ.എൻ.യു.പി സ്കൂൾ
6. പരിസക്കൽ അംഗണവാടി (ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം)

ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 12 വരെ 272063 പേരിൽ പരിശോധന നടത്തി

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ മെയ് 12 വരെ 272063 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ 57963 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മെയ് 12 ന് 3520 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (മെയ് 12) ടെസ്റ്റ് പോസിറ്റിവിറ്റി 31.70 ശതമാനമാണ്.

ഇന്ന് (മെയ് 12) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍
2. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
3. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
4. ചാലിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രം
5. കാവശ്ശേരി, കഴനി - ചുങ്കം ശ്രീവത്സം ഓഡിറ്റോറിയം
6. വാളയാർ മലബാർ സിമൻറ്സ്

palakkad news
Advertisment