ഹീറോയുടെ ഇരുചക്ര വാഹനങ്ങളുടെ സൗജന്യ സർവീസും വാറണ്ടിയും നീട്ടിനൽകുമെന്ന് ഹീറോ മോട്ടോകോർപ്പ് 

സത്യം ഡെസ്ക്
Wednesday, April 8, 2020
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഹീറോയുടെ ഇരുചക്ര വാഹനങ്ങളുടെ സൗജന്യ സർവീസും വാറണ്ടിയും നീട്ടിനൽകുമെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. ജൂൺ 30 വരെയാണ് ഈ വാഹനങ്ങൾക്ക് സമയം അനുവദിച്ച് നൽകിയിരിക്കുന്നത്

മാർച്ച് 21 മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ വാറണ്ടി അവസാനിക്കുന്ന വാഹനങ്ങൾക്ക് ജൂൺ 30 വരെ വാറണ്ടി നൽകുകയും, ലോക്ക് ഡൗൺ കാലയളവിൽ സൗജന്യ സർവീസ് നഷ്ടപ്പെടുകയും ചെയ്യുന്ന വാഹനങ്ങൾ ജൂണിൽ വരെ സർവീസ് ഉറപ്പാക്കുകയും ചെയ്യുമെന്നാണ് ഹീറോ പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്.

ലോക്ക്ഡൗണിന്റെ സാഹചര്യത്തിലും ഹീറോയുടെ റോഡ്സൈഡ് അസിസ്റ്റൻസും 24 മണിക്കൂർ ടോൾഫ്രീ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. സെയിൽസ്, ആഫ്റ്റർ സെയിൽസ് സേവനങ്ങൾ, സർവീസ്, വാറണ്ടി തുടങ്ങിയ കാര്യങ്ങൾ ടോൾഫ്രീ സേവനത്തിലറിയാം.

×