മണപ്പുറം ഫിനാൻസ് ജീവനക്കാർക്കായുള്ള സൗജന്യ വാക്‌സിനേഷൻ വെള്ളിയാഴ്ച മുതൽ

ന്യൂസ് ബ്യൂറോ, തൃശൂര്‍
Thursday, June 10, 2021

വലപ്പാട്: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി മണപ്പുറം ഫിനാൻസിന്റെ എല്ലാ ജീവനക്കാർക്കും നാളെ മുതൽ സൗജന്യമായി കോവിഡ് വാക്‌സിനേഷൻ നൽകും.

അങ്കമാലിയിലുള്ള അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തിൽ കേരളത്തിലുടനീളമുള്ള ജീവനക്കാർക്ക് വാക്‌സിനേഷൻ നൽകുന്നത്.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മണപ്പുറം ജീവനക്കാരുടെയും കുടുംബത്തിന്റെയും ആരോഗ്യസുരക്ഷക്കു മുൻഗണന നൽകിയാണ് വാക്‌സിനേഷൻ സൗകര്യം ഒരുക്കുന്നതെന്നു മണപ്പുറം ഫിനാൻസ് സിഇഒയും എം ഡി യുമായ വി പി നന്ദകുമാർ പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ ഫിക്കിയുമായി സഹകരിച്ചു രാജ്യത്തുടനീളം മണപ്പുറം ജീവനക്കാരിലേക്ക് വാക്‌സിനേഷൻ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

×