സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് നാളുകള്‍ ഏറെയായി. പ്രായഭേദമന്യേ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍. വളരെ വേഗത്തിലാണ് ഇത്തരം ദൃശ്യങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതും. വൈറല്‍ക്കാഴ്ചകള്‍ എന്നാണ് പൊതുവെ ഇത്തരം ദൃശ്യങ്ങളെ നാം വിശേഷിപ്പിക്കുന്നത്.
പലപ്പോഴും ഭൂമിയിലെ മാത്രമല്ല ഭൂമിയുടെ അതിരുകള്‍ക്ക് അപ്പുറമുള്ള ബഹിരാകാശ നിലയത്തിലെ ചില കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ശ്രദ്ധ നേടുന്നതും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന ഒരു ശാസ്ത്രജ്ഞന്റേതാണ് ഈ വിഡിയോ.
Renforcement musculaire ✨ de l’espace ✨
— Thomas Pesquet (@Thom_astro) September 18, 2021
?️♂️#SpaceWorkOut anyone? ? #MissionAlphapic.twitter.com/Ui1HTYpcPt
ബഹിരാകാശ യാത്രികരുടെ ദൈനംദിന ജീവിതത്തിന്റെ കാഴ്ചകള്‍ മുന്‍പും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് ബഹിരാകാശ യാത്രികനായ തോമസ് പെസ്‌ക്വെറ്റ് എന്നയാളാണ് ബഹിരാകാശത്ത് വര്‍ക്കൗട്ട് ചെയ്യുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സാധാരണ ബഹിരാകാശ നിലയത്തില്‍ താമസിക്കുന്നവര്‍ പൂജ്യം ഗുരുത്വാകര്‍ണത്തിലായിരിക്കും.
അതുകൊണ്ടുതന്നെ അവരുടെ ശരീരഭാരം നഷ്ടമാകാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താലാണ് വ്യായാമം ചെയ്യുന്നതിനായി പ്രത്യേകരീതിയിലുള്ള മെഷീന്‍ സൗകര്യം ബഹിരാകാശ നിലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.