ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി ഇഗ സ്യാതെക്ക്

New Update

പാരിസ്: ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് പോളണ്ടിന്റെ ഇഗ സ്യാതെക്ക്. നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ ഇഗ സ്യാതെക്ക്, 43–ാം റാങ്കുകാരി ചെക്ക് റിപ്പബ്ലിക് താരം മുച്ചോവയെ 6–2, 5–7, 6–4 സ്കോറിനാണ് പരാജയപ്പെടുത്തിയത്.

Advertisment

ഇഗയുടെ നാലാം ഗ്രാൻസ്‌ലാം കിരീടമാണിത്. മൂന്നാം ഫ്രഞ്ച് ഓപ്പണും.

publive-image

16 വർഷത്തിനിടെ പാരിസിൽ കിരീടം നിലനിർത്തുന്ന ആദ്യ വനിതയെന്ന നേട്ടം ഇഗ കരസ്ഥമാക്കി. 2007ൽ ചാംപ്യനായ ജസ്റ്റിൻ ഹെനിനുശേഷം ഇതുവരെ ആർക്കും ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്താനായിട്ടില്ല. മുച്ചോവയുടെ ആദ്യ ഗ്രാൻസ്‌ലാം ഫൈനലാണിത്.

വനിതാ ടെന്നിസിലെ പുതിയ സൂപ്പർസ്റ്റാറായ ഇഗയ്ക്ക് അനായാസ വിജയം പ്രവചിക്കപ്പെട്ടിരുന്നു. ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ മുന്നേറിയ ഇഗ ചെറിയൊരു വെല്ലുവിളി നേരിട്ടത് ബ്രസീലിന്റെ ബിയാട്രിസ് ഹദാദിനെതിരായ സെമിഫൈനൽ പോരാട്ടത്തിന്റെ രണ്ടാം സെറ്റിൽ മാത്രമാണ് (6–2, 7–6).

Advertisment